എ​ലി​വേ​റ്റ​ഡ് ഹൈ​വേ: മ​നു​ഷ്യ​മ​തി​ൽ തീ​ർ​ത്തു
Thursday, August 1, 2024 11:14 PM IST
കായംകു​ളം: തൂ​ണി​ൽ തീ​ർ​ത്ത എ​ലി​വേ​റ്റ​ഡ് ഹൈ​വേ നി​ർ​മിക്ക​ണ​മെ​ന്നും കാ​യം​കു​ള​ത്തെ ര​ണ്ടാ​യി വി​ഭ​ജി​ക്കു​ന്ന ത​ര​ത്തി​ല്‍ മ​ണ്ണി​ട്ടു​യ​ര്‍​ത്തി​യു​ള്ള ദേ​ശീ​യ​പാ​താ നി​ര്‍​മാ​ണം ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ജ​ന​കീ​യ സ​മ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ മ​നു​ഷ്യ​മ​തി​ൽ സ​മ​ര​ത്തി​ൽ ജ​ന​ങ്ങ​ൾ ഒ​ന്നാ​കെ അ​ണി​നി​ര​ന്നു.

സ്ത്രീ​ക​ളും കു​ട്ടി​ക​ളും അ​ട​ക്കം നൂ​റുക​ണ​ക്കി​ന് പേ​ര്‍ സ​മ​ര​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​യി. ടെ​ക് സ്മോ ജം​ഗ്ഷ​നും ഷെ​ഹി​ദാ​ര്‍ മ​സ്ജി​ദ് ജം​ഗ്ഷ​നും മ​ധ്യേ ഇ​ന്ന​ലെ രാ​വി​ലെ 10.30ന് ​മ​നു​ഷ്യ​മ​തി​ൽ സ​മ​രം ആ​രം​ഭി​ച്ചു. അ​ഡ്വ. സെ​ബാ​സ്റ്റ്യ​ന്‍​ പോ​ള്‍ പ്ര​തി​ജ്ഞ ചൊ​ല്ലി പ്ര​തി​ഷേ​ധ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. സാ​മ്പ​ത്തി​ക ലാ​ഭ​ങ്ങ​ള്‍​ക്ക​പ്പു​റം ജ​ന​ജീ​വി​ത​ത്തെ കൂ​ടി പ​രി​ഗ​ണി​ച്ചാ​യി​രി​ക്ക​ണം റോ​ഡ് നി​ര്‍​മാ​ണം ന​ട​ത്തേ​ണ്ട​തെ​ന്നു സെ​ബാ​സ്റ്റ്യ​ന്‍ പോ​ള്‍ പ​റ​ഞ്ഞു.

സ​മ​ര​സ​മി​തി ചെ​യ​ര്‍​മാ​ന്‍ അ​ബ്ദു​ല്‍ ഹ​മീ​ദ് ആ​യി​ര​ത്ത് അ​ധ്യ ക്ഷ​ത വ​ഹി​ച്ചു. ക​ണ്‍​വീ​ന​ര്‍ ദി​നേ​ഷ് ച​ന്ദ​ന സ്വാ​ഗ​തം ആ​ശം​സി​ച്ചു. മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ പി. ​ശ​ശി​ക​ല, പി.​ഇ. ഹ​രി​ഹ​ര​ന്‍, സ​ജീ​ര്‍ കു​ന്നു​ക​ണ്ടം എ​ന്നി​വ​ര്‍ പ്രസംഗിച്ചു.


ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ര്‍​മാ​ര്‍, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ള്‍, വി​വി​ധ രാ​ഷ്ട്രീ​യക​ക്ഷി നേ​താ​ക്ക​ള്‍, മ​ത-​സാ​മു​ദാ​യി​ക സം​ഘ​ട​നാ നേ​താ​ക്ക​ള്‍, വ്യാ​പാ​രി സം​ഘ​ട​ന​ക​ള്‍, സ്വ​ര്‍​ണവ്യാ​പാ​ര സം​ഘ​ട​ന​ക​ള്‍, പ്ര​വാ​സി സം​ഘ​ട​ന​ക​ള്‍, യു​വ​ജ​ന-​വി​ദ്യാ​ര്‍​ഥി യൂ​ണി​യ​നു​ക​ള്‍, വി​വി​ധ മ​ഹി​ളാ സം​ഘ​ട​ന​ക​ള്‍, സാം​സ്കാ​രി​ക - സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ള്‍, വി​വി​ധ ട്രേ​ഡ് യൂ​ണി​യ​ന്‍ തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ള്‍, പെ​ന്‍​ഷ​നേ​ഴ്സ് സം​ഘ​ട​ന​ക​ള്‍, റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നു​ക​ള്‍, ഹോ​ട്ട​ല്‍ സം​ഘ​ട​ന​ക​ള്‍, സ്വ​കാ​ര്യ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ര്‍, വി​ദ്യാ​ര്‍​ഥിക​ള്‍ തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ലെ നേ​താ​ക്ക​ളും പ്ര​വ​ര്‍​ത്ത​ക​രും ബ​ഹു​ജ​ന​ങ്ങ​ളും മ​തി​ലി​ല്‍ അ​ണി​നി​ര​ന്നു.