ചെ​റു​പു​ഷ്പ മി​ഷ​ന്‍​ലീ​ഗ് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത അ​ല്‍​ഫോ​ന്‍​സാ തീ​ര്‍​ഥാ​ട​നം മൂ​ന്നി​ന്
Thursday, August 1, 2024 12:01 AM IST
ച​​ങ്ങ​​നാ​​ശേ​​രി: വി​​ശു​​ദ്ധ അ​​ല്‍​ഫോ​​ന്‍​സാ​​മ്മ​​യു​​ടെ ജ​​ന്മ​​ഗൃ​​ഹ​​ത്തി​​ലേ​​യ്ക്കും കു​​ട​​മാ​​ളൂ​​ര്‍ മേ​​ജ​​ര്‍ ആ​​ര്‍​ക്കി എ​​പ്പി​​സ്‌​​കോ​​പ്പ​​ല്‍ തീ​​ര്‍​ഥാ​​ട​​ന കേ​​ന്ദ്ര​​ത്തി​​ലേ​​യ്ക്കും ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത ചെ​​റു​​പു​​ഷ്പ മി​​ഷ​​ന്‍​ലീ​​ഗി​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ല്‍ ന​​ട​​ത്ത​​പ്പെ​​ടു​​ന്ന 36-ാമ​​ത് അ​​ല്‍​ഫോ​​ന്‍​സാ തീ​​ര്‍​ഥാ​​ട​​നം മൂ​​ന്നി​​ന് ന​​ട​​ത്തും. വ​​ച​​ന​​ത്തി​ന്‍റെ സാ​​ക്ഷി​​ക​​ളാ​​യി കു​​ഞ്ഞു​​മി​​ഷ​​ന​​റി​​മാ​​ര്‍ എ​​ന്ന​​താ​​ണ് ഇ​​ത്ത​​വ​​ണ​​ത്തെ തീ​​ര്‍​ഥാ​​ട​​ന​​ത്തി​​ന്‍റെ ആ​​പ്ത​​വാ​​ക്യം. പ​​തി​​നാ​​യി​​ര​​ങ്ങ​​ള്‍ തീ​​ര്‍​ഥാ​​ട​​ന​​ത്തി​​ല്‍ പ​​ങ്കെ​​ടു​​ക്കും. കു​​ട​​മാ​​ളൂ​​ര്‍ പ​​ള്ളി​​യി​​ല്‍ പു​​ല​​ര്‍​ച്ചെ അ​​ഞ്ചി​​നു തി​​രു​​ക്ക​​ര്‍​മ​​ങ്ങ​​ള്‍ ആ​​രം​​ഭി​​ക്കും. ആ​​ല​​പ്പു​​ഴ, എ​​ട​​ത്വ, പു​​ളി​​ങ്കു​​ന്ന്, ച​​മ്പ​​ക്കു​​ളം, മു​​ഹ​​മ്മ മേ​​ഖ​​ല​​ക​​ളി​​ലെ തീ​​ര്‍​ഥാ​​ട​​ക​​ര്‍ മാ​​ന്നാ​​നം ആ​​ശ്ര​​മ​​ദേ​​വാ​​ല​​യ​​ത്തി​​ല്‍ എ​​ത്തി പ്രാ​​ര്‍​ഥ​​ന​​ക​​ള്‍​ക്കു ശേ​​ഷം കു​​ട​​മാ​​ളൂ​​രി​​ലേ​​യ്ക്ക് പ​​ദ​​യാ​​ത്ര​​യാ​​യി നീ​​ങ്ങും.

തീ​​ര്‍​ഥാ​​ട​​ന​​ദി​​നം രാ​​വി​​ലെ 7.30ന് ​​അ​​ല്‍​ഫോ​​ന്‍​സാ ജ​​ന്മ​​ഗൃ​​ഹ​​ത്തി​​ല്‍ ആ​​ര്‍​ച്ച്പ്രീ​​സ്റ്റ് റ​​വ. ഡോ. ​​മാ​​ണി പു​​തി​​യി​​ട​​വും 9.45ന് ​​അ​​തി​​ര​​മ്പു​​ഴ ഫൊ​​റോ​​ന വി​​കാ​​രി റ​​വ. ഡോ. ​​ജോ​​സ​​ഫ് മു​​ണ്ട​​ക​​ത്തി​​ലും വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന അ​​ര്‍​പ്പി​​ച്ച് സ​​ന്ദേ​​ശം ന​​ല്‍​കും. ഉ​​ച്ച​​യ്ക്ക് 12ന് ​​മു​​ഹ​​മ്മ മേ​​ഖ​​ല ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​ആ​​ന്‍റ​ണി കാ​​ട്ടൂ​​പ്പാ​​റ​​യും വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന​​യ്ക്ക് മു​​ഖ്യ​കാ​​ര്‍​മി​​ക​​ത്വം വ​​ഹി​​ക്കും. ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത സ​​ഹാ​​യ​​മെ​​ത്രാ​​ന്‍ മാ​​ര്‍ തോ​​മ​​സ് ത​​റ​​യി​​ല്‍ സ​​ന്ദേ​​ശം ന​​ല്‍​കും. ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.30ന് ​​വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന​​യ്ക്ക് ച​​ങ്ങ​​നാ​​ശേ​​രി മേ​​ഖ​​ല ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​ഏ​​ബ്രാ​​ഹം തൊ​​ണ്ടി​​ക്കാ​​ക്കു​​ഴി​​യി​​ല്‍ മു​​ഖ്യ​കാ​​ര്‍​മി​​ക​​ത്വം വ​​ഹി​​ക്കും. ക​​ര്‍​ദി​​നാ​​ള്‍ മാ​​ര്‍ ജോ​​ര്‍​ജ് ആ​​ല​​ഞ്ചേ​​രി സ​​ന്ദേ​​ശം ന​​ല്‍​കും. വൈ​​കു​​ന്നേ​​രം 4.30ന് ​​വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന​​യ്ക്ക് മി​​ഷ​​ന്‍​ലീ​​ഗ് ഡ​​യ​​റ​​ക്ട​​ര്‍ റ​​വ. ഡോ. ​​ആ​​ന്‍​ഡ്രൂ​​സ് പാ​​ണം​​പ​​റ​​മ്പി​​ല്‍ മു​​ഖ്യ കാ​​ര്‍​മി​​ക​​ത്വം വ​​ഹി​​ക്കും.

കു​​ട​​മാ​​ളൂ​​ര്‍ പ​​ള്ളി​​യി​​ല്‍ രാ​​വി​​ലെ 5.15നു ​​വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന​​യോ​​ടെ തി​​രു​​ക്ക​​ര്‍​മ​​ങ്ങ​​ള്‍ ആ​​രം​​ഭി​​ക്കും. 10.30ന് ​​വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന​​യ്ക്ക് തൃ​​ക്കൊ​​ടി​​ത്താ​​നം മേ​​ഖ​​ല ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​ലൂ​​ക്കാ വെ​​ട്ടു​​വേ​​ലി​​ക്ക​​ളം മു​​ഖ്യ​കാ​​ര്‍​മി​​ക​​ത്വം വ​​ഹി​​ക്കും. സി​​ഞ്ചെ​​ല്ലൂ​​സ് റ​​വ.​ ഡോ. ​ജോ​​സ​​ഫ് വാ​​ണി​​യ​​പ്പു​​ര​​യ്ക്ക​​ല്‍ സ​​ന്ദേ​​ശം ന​​ല്കും. മാ​​ന്നാ​​നം ആ​​ശ്ര​​മ​​ദേ​വാ​​ല​​യ​​ത്തി​​ല്‍ രാ​​വി​​ലെ 10.15 ന് ​​മാ​​ന്നാ​​നം ആ​​ശ്ര​​മ റെ​​ക്‌​ട​​ര്‍ ആ​​ന്‍​ഡ് പ്രി​​യോ​​ര്‍ ഫാ. ​​കു​​ര്യ​​ന്‍ ചാ​​ല​​ങ്ങാ​​ടി സി​​എം​​ഐ മ​​ധ്യ​​സ്ഥ പ്രാ​​ര്‍​ഥ​​ന​​യ്ക്ക് നേ​​തൃ​​ത്വം ന​​ല്‍​കും.

ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഇ​​ങ്ങ​​നെ

മൂ​​ന്നി​​നു രാ​​വി​​ലെ 5.30 ന് ​​അ​​തി​​ര​​മ്പു​​ഴ, വെ​​ട്ടി​​മു​​ക​​ള്‍, ചെ​​റു​​വാ​​ണ്ടൂ​ർ, കോ​​ട്ട​​യ്ക്ക​​പ്പു​​റം എ​​ന്നീ സ്ഥ​​ല​​ങ്ങ​​ളി​​ല്‍നി​​ന്ന് അ​​തി​​ര​​മ്പു​​ഴ മേ​​ഖ​​ല​​യു​​ടെ തീ​​ര്‍​ഥാ​​ട​​ന​​വും രാ​​വി​​ലെ 5.45 ന് ​​പാ​​റേ​​ല്‍ മ​​രി​​യ​​ന്‍ തീ​​ര്‍​ഥാ​​ട​​ന​​കേ​​ന്ദ്ര​​ത്തി​​ല്‍നി​​ന്ന് ച​​ങ്ങ​​നാ​​ശേ​​രി - തു​​രു​​ത്തി മേ​​ഖ​​ല​​ക​​ളു​​ടെ തീ​​ര്‍​ഥാ​​ട​​ന​​വും രാ​​വി​​ലെ കു​​ട​​മാ​​ളൂ​​ര്‍ മേ​​ഖ​​ല​​യി​​ലെ വി​​വി​​ധ ശാ​​ഖ​​ക​​ളി​​ല്‍നി​​ന്നും തീ​​ര്‍​ഥാ​​ട​​ക​​ര്‍ 6.45ന് ​​പ​​ന​​മ്പാ​​ലം സെ​​ന്‍റ് മൈ​​ക്കി​​ള്‍​സ് ചാ​​പ്പ​​ലി​​ല്‍ എ​​ത്തു​​ന്ന രീ​​തി​​യി​​ല്‍ കു​​ട​​മാ​​ളൂ​​ര്‍ മേ​​ഖ​​ല​​യു​​ടെ തീ​​ര്‍​ഥാ​​ട​​ന​​വും ആ​​രം​​ഭി​​ക്കു​​ന്ന​​തോ​​ടെ തീ​​ര്‍​ഥാ​​ട​​ന​​ങ്ങ​​ള്‍​ക്ക് തു​​ട​​ക്കം കു​​റി​​ക്കും.


കോ​​ട്ട​​യം സി​​എം​​എ​​സ് ഹൈ​​സ്‌​​കൂ​​ള്‍ ഗ്രൗ​​ണ്ടി​​ല്‍നി​​ന്ന് രാ​​വി​​ലെ 8.45ന് ​​കോ​​ട്ട​​യം, നെ​​ടും​​കു​​ന്നം, മ​​ണി​​മ​​ല, തൃ​​ക്കൊ​​ടി​​ത്താ​​നം, ചെ​​ങ്ങ​​ന്നൂ​​ര്‍ മേ​​ഖ​​ല​​ക​​ളു​​ടെ തീ​​ര്‍​ഥാ​​ട​​ന​​ങ്ങ​​ളും ഉ​​ച്ച​​യ്ക്ക് 12ന് ​​കു​​റു​​മ്പ​​നാ​​ടം മേ​​ഖ​​ല​​യു​​ടെ തീ​​ര്‍​ഥാ​​ട​​ന​​വും ആ​​രം​​ഭി​​ക്കും. ച​​ങ്ങ​​നാ​​ശേ​​രി, തു​​രു​​ത്തി മേ​​ഖ​​ല​​ക​​ളു​​ടെ തീ​​ര്‍​ഥാ​​ട​​നം ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 1.30ന് ​​കു​​ട​​മാ​​ളൂ​​ര്‍ പ​​ള്ളി​​യി​​ല്‍ എ​​ത്തി​​ച്ചേ​​രും.

ആ​​ല​​പ്പു​​ഴ, എ​​ട​​ത്വ, പു​​ളി​​ങ്കു​​ന്ന്, ച​​മ്പ​​ക്കു​​ളം, മു​​ഹ​​മ്മ മേ​​ഖ​​ല​​ക​​ളി​​ലെ തീ​​ര്‍​ഥാ​​ട​​ക​​ര്‍ മാ​​ന്നാ​​നം ആ​​ശ്ര​​മ​​ദേ​​വാ​​ല​​യ​​ത്തി​​ല്‍ രാ​​വി​​ലെ 9.45ന് ​​എ​​ത്തി പ്രാ​​ര്‍​ഥ​​ന​​ക​​ള്‍​ക്കു ശേ​​ഷം കു​​ട​​മാ​​ളൂ​​രി​​ലേ​​യ്ക്ക് പ​​ദ​​യാ​​ത്ര​​യാ​​യി നീ​​ങ്ങും. അ​​മ്പൂ​​രി, തി​​രു​​വ​​ന​​ന്ത​​പു​​രം, കൊ​​ല്ലം-​​ആ​​യൂ​​ര്‍ മേ​​ഖ​​ല​​ക​​ളി​​ല്‍നി​​ന്നു​​ള്ള തീ​​ര്‍​ഥാ​​ട​​ക​​രും വി​​വി​​ധ സ​​മ​​യ​​ങ്ങ​​ളി​​ല്‍ എ​​ത്തി​​ച്ചേ​​രും.​​തീ​​ര്‍​ഥാ​​ട​​ക​​ര്‍​ക്കു​​ള്ള നേ​​ര്‍​ച്ച ഭ​​ക്ഷ​​ണം കു​​ട​​മാ​​ളൂ​​ര്‍ ഫൊ​​റോ​​ന പ​​ള്ളി​​യി​​ല്‍ രാ​​വി​​ലെ ഒ​​മ്പ​​തു മു​​ത​​ല്‍ വൈ​​കു​​ന്നേ​​രം നാ​​ലു​​വ​​രെ ക്ര​​മീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്.

പാ​​ര്‍​ക്കിം​​ഗ് ക്ര​​മീ​​ക​​ര​​ണം

കോ​​ട്ട​​യം, നെ​​ടും​​കു​​ന്നം, മ​​ണി​​മ​​ല, തൃ​​ക്കൊ​​ടി​​ത്താ​​നം, ചെ​​ങ്ങ​​ന്നൂ​​ര്‍, കു​​റു​​മ്പ​​നാ​​ടം മേ​​ഖ​​ല​​ക​​ളി​​ല്‍​നി​​ന്നു കാ​​ല്‍​ന​​ട​​യാ​​യി തീ​​ര്‍​ഥാ​​ട​​ന​​ത്തി​​ല്‍ പ​​ങ്കെ​​ടു​​ക്കു​​ന്ന​​വ​​ര്‍ സി​​എം​​എ​​സ് സ്‌​​കൂ​​ള്‍ ഗ്രൗ​​ണ്ടി​​ല്‍ ഇ​​റ​​ങ്ങി തീ​​ര്‍​ഥാ​​ട​​ന​​ത്തി​​ല്‍ പ​​ങ്കു​​ചേ​​രു​​ക; വാ​​ഹ​​ന​​ങ്ങ​​ള്‍ എം​​സി റോ​​ഡ് - ഗാ​​ന്ധി​​ന​​ഗ​​ര്‍ വ​​ഴി മു​​ടി​​യൂ​​ര്‍​ക്ക​​ര​​പ​​ള്ളി​ക്ക് സ​​മീ​​പം ചാ​​ഴി​​കാ​​ട​​ന്‍ റോ​​ഡി​​ല്‍ പാ​​ര്‍​ക്ക് ചെ​​യ്യു​​ക. കു​​ട്ട​​നാ​​ട് ആ​​ല​​പ്പു​​ഴ റീ​​ജ​​ണി​​ല്‍നി​​ന്നു ത​​ണ്ണീ​​ര്‍​മു​​ക്കം ബ​​ണ്ട് റോ​​ഡ്‌​​വ​​ഴി വ​​രു​​ന്ന വാ​​ഹ​​ന​​ങ്ങ​​ള്‍ കു​​ട്ടോ​​മ്പു​​റം - വി​​ല്ലൂ​​ന്നി​​വ​​ഴി മാ​​ന്നാ​​ന​​ത്ത് കെ​ഇ സ്‌​​കൂ​​ളി​​ന് സ​​മീ​​പം ആ​​ളെ ഇ​​റ​​ക്കി കെ​​ഇ സ്‌​​കൂ​​ള്‍ ഗ്രൗ​​ണ്ടി​​ല്‍ പാ​​ര്‍​ക്ക് ചെ​​യ്യു​​ക. കോ​​ട്ട​​യം വ​​ഴി വ​​രു​​ന്ന വാ​​ഹ​​ന​​ങ്ങ​​ള്‍ ഗാ​​ന്ധി​​ന​​ഗ​​ര്‍ മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് വ​​ഴി​​യോ അ​​ടി​​ച്ചി​​റ അ​​മ്മ​​ഞ്ചേ​​രി റോ​​ഡി​​ലൂ​​ടെ​​യോ മാ​​ന്നാ​​നം കെ​​ഇ സ്‌​​കൂ​​ള്‍ ഗ്രൗ​​ണ്ടി​​ലോ ചാ​​ഴി​​കാ​​ട​​ന്‍ റോ​​ഡി​​ലോ പാ​​ര്‍​ക്ക് ചെ​​യ്യു​​ക.

കോ​​ട്ട​​യം ഭാ​​ഗ​​ത്തു​നി​​ന്നു തീ​​ര്‍​ഥാ​​ട​​ന കേ​​ന്ദ്ര​​ത്തി​​ലേ​​യ്ക്ക് നേ​​രി​​ട്ടെ​​ത്തു​​ന്ന ചെ​​റി​​യ വാ​​ഹ​​ന​​ങ്ങ​​ള്‍ കു​​ട​​മാ​​ളൂ​​ര്‍ സെ​​ന്‍റ് ജോ​​സ​​ഫ് ചാ​​പ്പ​​ല്‍ ജം​​ഗ്ഷ​​നോ​​ട് ചേ​​ര്‍​ന്നു​​ള്ള ഗ്രൗ​​ണ്ടി​​ല്‍ പാ​​ര്‍​ക്ക ചെ​​യ്യു​​ക; വ​​ലി​​യ വാ​​ഹ​​ന​​ങ്ങ​​ള്‍ അ​​മ്പാ​​ടി ജം​​ഗ്ഷ​​ന് മു​​മ്പ് തീ​​ര്‍​ഥാ​​ട​​ക​​രെ​​യി​​റ​​ക്കി പു​​ളി​ഞ്ചു​​വ​​ട് വ​​ഴി കു​​ട​​മാ​​ളൂ​​ര്‍ കു​​മാ​​ര​​ന​​ല്ലൂ​​ര്‍ റോ​​ഡി​​ല്‍ പാ​​ര്‍​ക്ക് ചെ​​യ്യു​​ക. മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് ഭാ​​ഗ​​ത്തു​നി​​ന്നു​​ള്ള​​വ​​ര്‍ അ​​മ്പ​​ല​​ക്ക​​വ​​ല​​യി​​ല്‍ ഇ​​റ​​ങ്ങി, വാ​​ഹ​​നം ചാ​​ഴി​​കാ​​ട​​ന്‍ റോ​​ഡി​​ല്‍ പാ​​ര്‍​ക്ക് ചെ​​യ്യു​​ക.