എ​ലി​വേ​റ്റ​ഡ് ഹൈ​വേ: മ​നു​ഷ്യ​മ​തി​ൽ തീ​ർ​ത്ത് സ​മ​രം ഇ​ന്ന്
Thursday, August 1, 2024 12:01 AM IST
കാ​യം​കു​ളം: എ​ലി​വേ​റ്റ​ഡ് ഹൈ​വേ നി​ർ​മി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ജ​ന​കീ​യ സ​മ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് മ​നു​ഷ്യ​മ​തി​ൽ തീ​ർ​ക്കും. രാ​വി​ലെ 10.30ന് ​ന​ട​ക്കു​ന്ന മ​നു​ഷ്യ​മ​തി​ലി​ൽ നൂ​റു​ക​ണ​ക്കി​ന് പേ​ർ പ​ങ്കു​ചേ​രും. മു​ൻ എം​പി സ​ബാ​സ്റ്റ്യ​ൻ പോ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ദേ​ശീ​യ​പാ​ത​യി​ൽ ടെ​ക്സ്മോ ജം​ഗ്ഷ​ൻ മു​ത​ൽ ഷ​ഹീ​ദാ​ർ മ​സ്ജി​ദ് ജം​ഗ്ഷ​ൻ വ​രെ​യാ​ണ് മ​തി​ൽ തീ​ർ​ക്കു​ന്ന​ത്. സ​മ​ര​ത്തി​ന്‍റെ പ്ര​ച​ാര​ണാ​ർ​ഥം ക​ണ്ട​ല്ലൂ​ർ, ആ​റാ​ട്ടു​പു​ഴ ,ദേ​വി​കു​ള​ങ്ങ​ര, കൃ​ഷ്ണ​പു​രം, പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ലും കാ​യം​കു​ളം ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ര​ണ്ട് ദി​വ​സ​മാ​യി ന​ട​ന്നു വ​ന്ന വാ​ഹ​ന പ്ര​ച​ര​ണ ജാ​ഥ ഇ​ന്ന​ലെ സ​മാ​പി​ച്ചു.


വി​വി​ധ രാ​ഷ്‌ട്രീയ-മ​ത സം​ഘ​ട​ന​ക​ളും വ്യാ​പാ​രി-വ്യ​വ​സാ​യി സം​ഘ​ട​ന​ക​ളും ത​ദ്ദേ​ശ സ്വ​യംഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളും എ​ലി​വേ​റ്റ​ഡ് ഹൈ​വേ​ക്കാ​യുള്ള മ​നു​ഷ്യ​മ​തി​ലി​ന് ഐ​ക്യ​ദാ​ർ​ഡും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.