പു​ന്ന​മ​ട​യി​ൽ അ​ങ്ക​ത്തി​നൊ​രു​ങ്ങി കൈ​ന​ക​രി സെ​ന്‍റ് മേ​രീ​സ് ബോ​ട്ട് ക്ല​ബ്ബ്
Thursday, August 1, 2024 12:01 AM IST
മ​ങ്കൊ​മ്പ്: നെ​ഹ്‌​റു ട്രോ​ഫി മ​ത്സര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ കൈ​ന​ക​രി സെ​ന്‍റ് മേ​രീ​സ് ബോ​ട്ട് ക്ല​ബ്ബും. ഇ​രു​ട്ടു​കു​ത്തി എ ​ഗ്രേ​ഡ് വി​ഭാ​ഗ​ത്തി​ൽ മാ​മ്മൂ​ട​ൻ വ​ള്ള​ത്തി​ലാ​ണ് ക്ല​ബ് പു​ന്ന​മ​ട​യി​ലെ അ​ങ്ക​ത്തി​നെ​ത്തു​ന്ന​ത്. പ​രി​ശീ​ല​നത്തു​ഴ​ച്ചി​ൽ പ്ര​മു​ഖ വ്യ​വ​സാ​യി റെ​ജി ചെ​റി​യാ​ൻ ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്തു.

ഇ​തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ സെ​ന്‍റ് മേ​രീസ് ബോ​ട്ട് ക്ല​ബ്ബ് ക്യാ​പ്റ്റ​നും കൈ​ന​ക​രി സെ​ന്‍റ് മേ​രീസ് പ​ള്ളി വി​കാ​രി​യു​മാ​യ ഫാ. ​ജോ​സ​ഫ് ചെ​മ്പി​ല​കം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൈ​ന​ക​രി പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിംഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ നോ​ബി​ൻ.​പി.​ജോ​ൺ, കൈ​ക്കാ​ര​ൻ മോ​നി​ച്ച​ൻ ക​ണി​ച്ചേ​രി, മീ​ഡി​യ ക​ൺ​വീ​ന​ർ ബോ​ബ​ൻ നെ​ര​യ​ത്ത്, ഡീ​ക്ക​ൻ. അ​ല​ക്‌​സ്, ലീ​ഡിം​ഗ് ക്യാ​പ്റ്റ​ൻ ചാ​ക്കോ വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


51 തു​ഴ​ച്ചി​ൽ​ക്കാ​ർ, നാ​ലു നി​ല​ക്കാ​ർ, നാ​ലു അ​മ​ര​ക്കാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന ടീ​മാ​ണ് ഇ​ത്ത​വ​ണ മാ​മ്മൂ​ട​ൻ വെ​ള്ള​ത്തി​ൽ തു​ഴ​യേ​ന്തു​ന്ന​ത്.