വ​യ​നാ​ട് ജ​ന​ത​യു​ടെ ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​ർ​ന്ന് കാ​ർ​ട്ടു​ണി​സ്റ്റ് ശ​ങ്ക​ർ ജ​ന്മ​ദി​നം
Thursday, August 1, 2024 12:01 AM IST
കാ​യം​കു​ളം: ഉ​രു​ൾ​പ്പെ​ാട്ട​ലി​ൽ എ​ല്ലാം ന​ഷ്ട​പ്പെ​ട്ട​വ​രു​ടെ ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​ർ​ന്ന് ആ​ഘോ​ഷ​ങ്ങ​ളി​ല്ലാ​തെ കാ​ർ​ട്ടൂണി​സ്റ്റ് ശ​ങ്ക​ർ ജ​ന്മ​ദി​നം കാ​യം​കു​ളം കൃ​ഷ്ണ​പു​ര​ത്തെ ശ​ങ്ക​ർ കാ​ർ​ട്ടൂ​ൺ മ്യൂ​സി​യ​ത്തി​ൽ ന​ട​ന്നു.

കേ​ര​ള ല​ളി​ത​ക​ലാ അ​ക്കാ​ദ​മി​യും കേ​ര​ള കാ​ർ​ട്ടൂ​ൺ അ​ക്കാ​ദ​മി​യും സം​യു​ക്ത​മാ​യാ​ണ് ച​ട​ങ്ങ് ന​ട​ത്തി​യ​ത്. പു​ഷ്പാ​ർ​ച്ച​ന​യ്ക്കു ശേ​ഷം ക​റു​ത്ത കാ​ൻ​വാ​സി​ൽ കാ​ർ​ട്ടൂ​ണി​സ്റ്റ് ശ​ങ്ക​റി​നെ കാ​ർ​ട്ടൂ​ണി​സ്റ്റ് അ​ജോ​യ് കു​മാ​ർ വ​ര​ച്ചാ​ണ് ച​ട​ങ്ങു​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച​ത്.


കേ​ര​ള ല​ളി​ത​ക​ലാ അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി ബാ​ല​മു​ര​ളീ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​നാ​യി. കേ​ര​ള കാ​ർ​ട്ടൂ​ൺ അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ സു​ധീ​ർ നാ​ഥ്, പ്ര​ഫ ചേ​രാ​വ​ള്ളി ശ​ശി എ​ന്നി​വ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. കാ​ർ​ട്ടൂ​ൺ അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി എ ​സ​തീ​ഷ്, സ​ജീ​വ് ശൂ​ര​നാ​ട്, കാ​ർ​ത്തി​ക ക​റ്റാ​നം എ​ന്നി​വ​ർ പ്രസംഗിച്ചു.