വയനാടിന്‍റെ കണ്ണീരൊപ്പാൻ...
Thursday, August 1, 2024 12:00 AM IST
നൈ​പു​ണ്യ​യു​ടെ കൈ​ത്താ​ങ്ങ്

ചേ​ര്‍​ത്ത​ല: നൈ​പു​ണ്യ കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥി​ക​ളും മാ​നേ​ജ്‌​മെ​ന്‍റും ചേ​ര്‍​ന്ന് വ​യ​നാ​ട്ടി​ല്‍ ദു​രി​ത​ബാ​ധി​ത മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ള്‍​ക്കു​വേ​ണ്ടി അ​വ​ശ്യ​വ​സ്തു​ക്ക​ളു​ടെ സം​ഭ​ര​ണ​ശാ​ല ആ​രം​ഭി​ച്ചു.
എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​ത സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് വി​ഭാ​ഗ​മാ​യ സ​ഹൃ​ദ​യ വ​ഴി​യാ​ണ് ഇവ വ​യ​നാ​ട്ടി​ല്‍ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ശേ​ഖ​രി​ച്ച അ​വ​ശ്യ​വ​സ്തു​ക്ക​ളു​ടെ ആ​ദ്യ ബാ​ച്ച് പു​റ​പ്പെ​ട്ടു.

നൈ​പു​ണ്യ കോ​ള​ജ് എ​ക്‌​സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഫാ.​ വ​ര്‍​ഗീ​സ് പാ​ലാ​ട്ടി, അ​സി.​ എ​ക്‌​സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഫാ.​ ചാ​ക്കോ കി​ലു​ക്ക​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്കി.

തെ​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്ത് 5 ല​ക്ഷം ന​ൽ​കും

മാ​വേ​ലി​ക്ക​ര:​ തെ​ക്കേ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ദു​ര​ന്ത​ഭൂ​മി​യാ​യ വ​യ​നാ​ടി​നെ സ​ഹാ​യി​ക്കാ​ൻ ത​ന​തു ഫ​ണ്ടി​ൽ നി​ന്ന് 5 ല​ക്ഷം രൂ​പ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ൽ​കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ്റ് ഡോ. ​കെ മോ​ഹ​ൻ​കു​മാ​ർ അ​റി​യി​ച്ചു. ബു​ധ​നാ​ഴ്ച കൂ​ടി​യ പ​ഞ്ചാ​യ​ത്ത്‌ ക​മ്മി​റ്റി​യാ​ണ് തീ​രു​മാ​നി​ച്ച​ത്. വ്യാ​ഴാ​ഴ്ച തു​ക ക​ള​ക്ട​ർ​ക്ക് കൈ​മാ​റും.

സ​ഹാ​യകേ​ന്ദ്രം തു​റ​ന്ന് എ​ച്ച്ആ​ര്‍പിഎം

ആ​ല​പ്പു​ഴ: വ​യ​നാ​ട് ദു​ര​ന്ത​ത്തി​നി​ര​യാ​യ​വ​ര്‍​ക്ക് ദു​രി​താ​ശ്വാ​സ സ​ഹാ​യ​മെ​ത്തി​ക്കാ​ന്‍ ജി​ല്ലാ അ​ടി​സ്ഥാ​ന​ത്തി​ല്‍ സ​ഹാ​യ കേ​ന്ദ്ര​ങ്ങ​ള്‍ തു​റ​ന്ന് ഹ്യൂ​മ​ന്‍ റൈ​റ്റ്‌​സ് പ്രൊ​ട്ട​ക‌്ഷ​ന്‍ മി​ഷ​ന്‍ (എ​ച്ച്ആ​ര്‍​പിഎം).

കു​ടി​വെ​ള്ളം, പു​തി​യ വ​സ്ത്ര​ങ്ങ​ള്‍, മ​രു​ന്നു​ക​ള്‍, പു​ത​പ്പു​ക​ള്‍, ബി​സ്‌​ക​റ്റു​ക​ള്‍, സാ​നി​ട്ടറി പാ​ഡ്, ട​വ​ല്‍, ടോ​ര്‍​ച്ച്, പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ ശേ​ഖ​രി​ച്ച് ദു​രി​തബാ​ധി​ത​ര്‍​ക്കെ​ത്തി​ക്കും. ഫോ​ണ്‍: 9447598043, 6282357398.

കൈ​ത്താ​ങ്ങാ​കാ​ന്‍ എ​ട​ത്വ ടൗ​ണ്‍ ല​യ​ണ്‍​സ് ക്ല​ബ്

എ​ട​ത്വ: ഉ​റ്റ​വ​രും ഉ​ട​യ​വ​രും ന​ഷ്ട​പ്പെ​ട്ട് തീ​രാ​വേ​ദ​ന​യി​ല്‍ ക​ഴി​യു​ന്ന വ​യ​നാ​ട്ടി​ലെ ദു​ര​ന്ത​ബാ​ധി​ത​ര്‍​ക്ക് കൈ​ത്താങ്ങാ​കാ​ന്‍ എ​ട​ത്വ ടൗ​ണ്‍ ല​യ​ണ്‍​സ് ക്ല​ബ്ബും. വി​വി​ധ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഭ​ക്ഷ്യ​ധാ​ന്യ കി​റ്റു​ക​ള്‍ സ​മാ​ഹ​രി​ച്ച് ന​ല്‍​കാ​നാ​ണ് തീ​രു​മാ​നം. ഇ​ന്നും നാ​ളെ​യു​മാ​യി എ​ട​ത്വ സെ​ന്‍റ് ജോ​ര്‍​ജ് മി​നി ഹാ​ളി​ല്‍ (പ​ഴ​യ ത​രം​ഗ​ണി ഹോ​ട്ട​ല്‍) സാ​ധ​ന​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ന്ന​തി​നു​ള്ള പ്ര​ത്യേ​ക കൗ​ണ്ട​ര്‍ തു​റ​ക്കും.


ദു​രി​തബാ​ധി​ത​ർക്കുവേ​ണ്ടി പു​തി​യ വ​സ്ത്ര​ങ്ങ​ള്‍, അ​രി, പ​ഞ്ച​സാ​ര, തേ​യി​ല, പാ​യ്ക്ക​റ്റ് ഭ​ക്ഷ്യ ധാ​ന്യ​ങ്ങ​ള്‍, കു​ടി​വെ​ള്ളം, തു​ട​ങ്ങി​യ ആ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് എ​ട​ത്വ ടൗ​ണ്‍ ല​യ​ണ്‍ പ്ര​സി​ഡ​ന്‍റ് ബി​ല്‍​ബി മാ​ത്യൂ ക​ണ്ട​ത്തി​ല്‍, സെ​ക്ര​ട്ട​റി ഡോ. ​ജോ​ണ്‍​സ​ണ്‍ വി. ​ ഇ​ടി​ക്കു​ള എ​ന്നി​വ​ര്‍ അ​റി​യി​ച്ചു. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് : 8547422794, 7902260369.

ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾക്ക്
ഓ​ൾ ഇ​ന്ത്യ കാ​ത്ത​ലി​ക് യൂ​ണി​യ​നും

ആ​ല​പ്പു​ഴ: ഉ​രു​ൾ​പൊ​ട്ട​ലി​ലും മ​ണ്ണി​ടി​ച്ചി​ലും ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് സ​ഹാ​യ​ഹ​സ്ത​വു​മാ​യി പു​റ​പ്പെ​ടു​ന്ന​ത്തി​നും അ​വ​ർ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ക്കു​ന്ന​താ​യും ഓ​ൾ ഇ​ന്ത്യ കാ​ത്ത​ലി​ക് യൂ​ണി​യ​ൻ നാ​ഷ​ണ​ൽ അ​സി​സ്റ്റ​ന്‍റ് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ൽ​ഫോ​ൺ​സ് പെ​രേ​ര പ്ര​സ്താ​വി​ച്ചു.

ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾക്കുള്ള സാ​ധ​ന​ങ്ങ​ൾ എ​ത്തി​ക്കു​ന്ന​തി​നാ​യി ബാ​ബു അ​ത്തി​പ്പൊ​ഴി​യി​ൽ, ഉ​മ്മ​ച്ച​ൻ ച​ക്കു​പു​ര​യ്ക്ക​ൽ ആ​ല​പ്പു​ഴ, ജ​യിം​സ് സി.​ജെ, ഫ്രാ​ൻ​സി ആ​ന്‍റണി തൃ​ശ്ശൂ​ർ, ആ​ന്‍റണി തൊ​മ്മ​ൻ, ജോ​സ് ആ​ന്‍റ​ണി ഇ​രി​ങ്ങാ​ല​ക്കു​ട എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കു​മെ​ന്ന് സം​സ്ഥാ​ന ​ഘ​ട​കം ​അ​റി​യി​ച്ചു.

എ​ട​ത്വ​യി​ല്‍നി​ന്നുള്ള
ആ​ദ്യവ​ണ്ടി പുറപ്പെട്ടു

എ​ട​ത്വ: ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ ദു​രി​ത​ത്തി​ലാ​യ കു​ടും​ബ​ങ്ങ​ള്‍​ക്കു​ള്ള സ​ഹാ​യ​വു​മാ​യി എ​ട​ത്വ​യി​ല്‍നി​ന്ന് ആ​ദ്യ വ​ണ്ടി ഇ​ന്നലെ വൈ​കു​ന്നേ​രം നാലിന് ​വ​യ​നാ​ട്ടി​ലേ​ക്ക് പു​റ​പെ​ട്ടു. കു​ട്ട​നാ​ട് റെ​സ്‌​ക്യൂ ടീ​മി​ന്‍റെയും വി​വി​ധ സ​ന്ന​ദ്ധ സ​ങ്ക​ട​ന​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ സ​മാ​ഹ​രി​ച്ച സാ​ധ​ന​ങ്ങ​ള്‍ പ്ര​ത്യേ​കം ത​രം തി​രി​ച്ച് പ്ര​ത്യേ​ക ബോ​ക്‌​സു​ക​ളി​ലാ​ക്കിയാണ് സം​ഘം യാ​ത്ര​തി​രി​ച്ച​ത്.