ചെ​റി​യ​നാ​ട്ട് ബി​ജെ​പി​ക്ക് അ​ട്ടി​മ​റി വി​ജ​യം
Thursday, August 1, 2024 12:00 AM IST
ചെ​ങ്ങ​ന്നൂ​ര്‍: ചെ​റി​യ​നാ​ട് പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ര്‍​ഡ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സി​പി​എ​മ്മി​ന്‍റെ സി​റ്റിം​ഗ്് സീ​റ്റ് ബി​ജെ​പി പി​ടി​ച്ചെ​ടു​ത്തു. ബി​ജെ​പി​യി​ലെ ഒ.​ടി. ജ​യ​മോ​ഹ​നനാ​ണ് വി​ജ​യി​ച്ച​ത്. എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി സി​പി​എ​മ്മി​ലെ പി. ഉ​ണ്ണി​കൃ​ഷ്ണ​ന്‍ നാ​യ​രെ 107 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ല്‍ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ജ​യ​മോ​ഹ​ന്‍ വി​ജ​യി​ച്ച​ത്. ഒ.​ടി. ജ​യ​മോ​ഹ​ന് 510 വോ​ട്ടും പി. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍ നാ​യ​ര്‍​ക്ക് 403 വോ​ട്ടും യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ദി​ലീ​പ് ചെ​റി​യ​നാ​ടി​ന് 253 വോ​ട്ടു​മാ​ണ് ല​ഭി​ച്ച​ത്.


​വാ​ര്‍​ഡി​നെ പ്ര​തി​ക​രി​ച്ചി​രു​ന്ന സി​പി​എ​മ്മി​ലെ എം.​എ. ശ​ശി​കു​മാ​റി​ന്‍റെ മ​ര​ണ​ത്തത്തു​ട​ര്‍​ന്നാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വേ​ണ്ടി​വ​ന്ന​ത്. 15 അം​ഗ ഭ​ര​ണ​സ​മി​തി​യി​ല്‍ എ​ല്‍​ഡി​എ​ഫ്-9, യു​ഡി​എ​ഫ്-2 , ബി​ജെ​പി- 2 , എ​സ്ഡി​പി​ഐ-1 സ്വ​ത​ന്ത്ര​ന്‍-1 എ​ന്നി​ങ്ങ​നെ​യാ​ണ് പു​തി​യ ക​ക്ഷി​നി​ല. ഉ​പ​തെ​ര​ഞ്ഞെ​ടു​ ഫ​ല​ത്തോ​ടെ നി​ല​വി​ലെ സി​പി​എം അം​ഗ​ബ​ലം പ​ത്തി​ല്‍നി​ന്ന് ഒ​ന്‍​പ​താ​യി കു​റ​ഞ്ഞു.