മാ​ന്നാ​റി​ൽ എ​ൽഡിഎ​ഫ് ഭ​ര​ണം നി​ല​നി​ർ​ത്തി
Thursday, August 1, 2024 12:00 AM IST
മാന്നാ​ര്‍: മാ​ന്നാ​ർ പ​ഞ്ചാ​യ​ത്ത് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സി​പി​എം സ്ഥാ​നാ​ര്‍​ഥി സ​ജു തോ​മ​സ് വി​ജ​യി​ച്ചു. ഇ​തോ​ടെ മാ​ന്നാ​റി​ൽ എ​ൽഡിഎ​ഫ് ഭ​ര​ണം നി​ല​നി​ര്‍​ത്തി. യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി കോ​ണ്‍​ഗ്ര​സി​ലെ എ​സ്. ച​ന്ദ്ര​കു​മാ​റി​നെ 120 വോ​ട്ടു​ക​ള്‍​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് എ​ല്‍​ഡി​എ​ഫി​ലെ സി​പി​എം സ്ഥാ​നാ​ര്‍​ഥി സ​ജു തോ​മ​സ് വി​ജ​യി​ച്ച​ത്.എ​ല്‍​ഡി​എ​ഫ്-589, യു​ഡി​എ​ഫ്-469, ബി​ജെ​പി-235 സ്വ​ത​ന്ത്ര​ന്‍-4 എ​ന്നി​ങ്ങ​നെ​യാ​ണ് വോ​ട്ടു​ക​ള്‍ ല​ഭി​ച്ച​ത്. പ​ഞ്ചാ​യ​ത്തം​ഗ​മാ​യി​രു​ന്ന സു​നി​ല്‍ ശ്ര​ദ്ധേ​യ​ത്തെ അ​യോ​ഗ്യ​നാ​ക്കി​യ​തി​നെത്തു​ട​ര്‍​ന്നാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്.

2020ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍​ഗ്ര​സ് ടി​ക്ക​റ്റി​ല്‍ മ​ത്സ​രി​ച്ചു വി​ജ​യി​ച്ച സു​നി​ല്‍ ശ്ര​ദ്ധേ​യം കൂ​റു​മാ​റി സി​പി​എ​മ്മി​ല്‍ എ​ത്തി​യി​രു​ന്നു. പ​ഞ്ചാ​യ​ത്ത് ഭ​ര​ണം അ​ട്ടി​മ​റി​ച്ച് സി​പി​എ​മ്മി​ന് ഒ​പ്പം നി​ന്ന സു​നി​ലിന് വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ല​ഭി​ക്കു​ക​യും ചെ​യ്തു. പ​ഞ്ചാ​യ​ത്ത് ഭ​ര​ണം പൂ​ര്‍​ണ​മാ​യും സി​പി​എം നേ​തൃ​ത്വ​ത്തി​ലാ​യ​തോ​ടെ സു​നി​ലി​ന്‍റെ കൂ​റു​മാ​റ്റ​ത്തി​നെ​തി​രെ കോ​ണ്‍​ഗ്ര​സ് പാ​ര്‍​ല​മെ​ന്‍ററി പാ​ര്‍​ട്ടി ലീ​ഡ​ര്‍ സു​ജി​ത് ശ്രീ​രം​ഗം ന​ല്‍​കി​യ തെ​ര​ഞ്ഞെ​ടു​പ്പ് ഹ​ര്‍​ജി​യി​ലാ​ണ് ഹൈ​ക്കോ​ട​തി ഡി​വി​ഷ​ന്‍ ബ​ഞ്ച് സു​നി​ലി​നെ അ​യോ​ഗ്യ​നാ​ക്കി​യ​ത്.


പ‌തിനെട്ടം​ഗ ഭ​ര​ണ​സ​മി​തി​യി​ല്‍ നി​ല​വി​ല്‍ എ​ല്‍​ഡി​എ​ഫി​നും യു​ഡി​എ​ഫി​നും എ​ട്ട് വീ​തം അം​ഗ​ങ്ങ​ളും ബി​ജെ​പി​ക്ക് ഒ​രു അം​ഗ​വു​മാ​ണ് ഉ​ള്ള​ത്. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ വി​ജ​യ​ത്തോ​ടെ എ​ല്‍​ഡി​എ​ഫി​ന് ഒ​ന്‍​പ​ത് അം​ഗ​ങ്ങ​ളാ​യി.