മുട്ടാര്‍: മുട്ടാര്‍ ചലഞ്ച് ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഏഴാമത് കൈതത്തോട് ജലോത്സവം സെപ്റ്റംബര്‍ 20ന് മൂന്നിന് നടക്കും. ജലോത്സവസമിതി ചെയര്മാന് തോമസുകുട്ടി മാത്യുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്വാഗതസംഘം യോഗം പഞ്ചായത്തംഗം ഏബ്രഹാം ചാക്കോ ഉദ്ഘാടനം ചെയ്തു. അന്പത്തിയൊന്നംഗങ്ങള് അടങ്ങിയ ജനറല്‍ കമ്മിറ്റിയും ഇരുപത്തിയഞ്ചംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു.
ചെയര്മാന് തോമസുകുട്ടി മാത്യു, ജനറല്‍ കണ്‍വീനര്‍ കെ.പി. കുഞ്ഞുമോന്, ട്രഷറര്‍ കെ.കെ. പ്രസന്നന്, ക്ലബ് പ്രസിഡന്റ് ജോബിന് ജെ. പൂയപ്പള്ളി, ക്ലബ് സെക്രട്ടറി ഷനില്‍ കെ.കെ., വര്‍ക്കിംഗ് ചെയര്മാന് സിജോയ് ചാക്കോ, സപ്ലിമെന്റ് കണ്‍വീനര്‍ മാത്യു ഇ. ശ്രാമ്പിക്കല്‍, വിവിധ കമ്മിറ്റികളുടെ കണ്‍വീനർമാരായി രാജന് വര്‍ഗീസ്, ഷാജി സാമുവേല്‍, ടിജോ സേവ്യര്‍, അഭിലാഷ് കട്ടത്തറ, തോമസ് ചാക്കോ, സന്തോഷ് മണലില്‍ എന്നിവരെ തെരഞ്ഞെടുത്തു. ജലമേളയോടനുബന്ധിച്ച് സാംസ്കാരിക സമ്മേളനം, കുട്ടികളുടെ കലാപരിപാടികള്‍, വടംവലി മത്സരങ്ങള്‍ എന്നിവ സംഘടിപ്പിക്കും.