ആ​ൾ​ത്താ​മ​സ​മി​ല്ലാ​ത്ത വീ​ടി​നു പി​ന്നി​ൽനിന്നു 18 കി​ലോ​ഗ്രാം ക​ഞ്ചാ​വ് പിടികൂടി
Monday, July 29, 2024 10:52 PM IST
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ ഇ​ല​പ്പി​ക്കു​ള​ത്ത് ആ​ൾ​ത്താ​മ​സ​മി​ല്ലാ​ത്ത വീ​ടി​നു പി​ന്നി​ൽ​നി​ന്നു 18 കി​ലോ​ഗ്രാം ക​ഞ്ചാ​വ് പി​ടി​കൂ​ടി. ഇ​ലി​പ്പു​ക്കു​ളം ദ്വാ​ര​ക​യി​ൽ സു​രേ​ഷി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വീ​ട്ടി​ൽ​നി​ന്നാ​ണ് ഇ​ന്ന​ലെ രാ​വി​ലെ ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്. ഒ​രു​വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി വീ​ട്ടി​ൽ താ​മ​സ​ക്കാ​രി​ല്ല.

അ​യ​ൽ​വാ​സി​യാ​യ സെ​ലീ​ന​യാ​ണ് വീ​ടി​ന് പി​ൻ​ഭാ​ഗ​ത്ത് ചാ​ക്കു​കെ​ട്ട് ക​ണ്ട​ത്. സെ​ലീ​ന പ​ഞ്ചാ​യ​ത്തം​ഗം ഷൈ​ല​ജ ഹാ​രി​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. മാ​വേ​ലി​ക്ക​ര​യി​ൽ നി​ന്ന് എ​ക്സൈ​സ് സം​ഘ​വും വ​ള്ളി​കു​ന്ന് പോ​ലീ​സു​മെ​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ര​ണ്ടു കി​ലോ​ഗ്രം വീ​ത​മു​ള്ള ഒ​മ്പ​ത് ക​ഞ്ചാ​വ് പൊ​തി​ക​ൾ പ്ലാ​സ്റ്റി​ക് ചാ​ക്കി​ൽ​നി​ന്നു ക​ണ്ടെ​ത്തി​യ​ത്. എ​ക്സൈ​സ് കേ​സെ​ടു​ത്ത് പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.