അച്ഛനും മകനും നേർക്കുനേർ ; രാ​മ​ങ്ക​രി​യി​ൽ ഇന്ന് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്
Monday, July 29, 2024 10:52 PM IST
മ​ങ്കൊ​മ്പ്: രാ​മ​ങ്ക​രി പ​ഞ്ചാ​യ​ത്ത് പ​തി​മൂ​ന്നാം വാ​ർ​ഡി​ൽ ഇ​ന്നു ഉ​പ​തെര​ഞ്ഞെ​ടു​പ്പു ന​ട​ക്കു​മ്പോ​ൾ അ​ങ്ക​ത്ത​ട്ടി​ൽ അച്ഛനും മ​ക​നും നേ​ർ​ക്കു​നേ​ർ. തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള അ​വ​സാ​ന​ഘ​ട്ട ത​ന്ത്ര​ങ്ങ​ൾ മെ​ന​യു​ന്ന​തും ഒ​രേ​വീ​ട്ടി​ൽ നി​ന്നു​ത​ന്നെ. വേ​ഴ​പ്ര അ​മൃ​ത വി​ലാ​സ​ത്തി​ൽ വി.​എ. ബാ​ല​കൃ​ഷ്ണ​ൻ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി കൈ​പ്പ​ത്തി ചി​ഹ്ന​ത്തി​ൽ മ​ത്സ​രി​ക്കു​മ്പോ​ൾ മ​റു​പ​ക്ഷ​ത്ത് അ​രി​വാ​ൾ ചു​റ്റി​ക ന​ക്ഷ​ത്ര ചി​ഹ്ന​വു​മാ​യി എ​ൽ​ഡി​എ​ഫ് ക​ള​ത്തി​ലി​റ​ക്കി​യി​രി​ക്കു​ന്ന​ത് ബേ​ല​കൃ​ഷ്ണ​ന്‍റെ മ​ക​ൻ സ​രി​നെ.

പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബാ​ല​ക​ഷ്ണ​നി​ത് മൂ​ന്നാം​വ​ട്ട​മെ​ങ്കി​ൽ സ​രി​ന് ഇ​തു ക​ന്നി​യ​ങ്കം. നേ​ര​ത്തെ ഒ​രു​ത​വ​ണ സ്വ​ത​ന്ത്ര​നാ​യും ക​ഴി​ഞ്ഞ ടേ​മി​ൽ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥിയു​മാ​യി​രു​ന്നു ബാ​ല​കൃ​ഷ്ണ​ൻ. ക​ഴി​ഞ്ഞ ത​വ​ണ മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും സി​പി​എ​മ്മി​ലെ പ്ര​മു​ഖ​നു​മാ​യി​രു​ന്ന ആ​ർ.​ രാ​ജേ​ന്ദ്ര​കു​മാ​റി​നോ​ട് 29 വോ​ട്ടു​ക​ൾ​ക്കാ​ണ് ഇ്‌​ദ്ദേ​ഹം പ​രാ​ജ​യ​പ്പെ​ട്ട​ത്. തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം എ​ൽ​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലേ​റി​യ​പ്പോ​ൾ ആ​ർ.​ രാ​ജേ​ന്ദ്ര​കു​മാ​ർ പ്ര​സി​ഡ​ന്‍റായി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

പി​ന്നീ​ട് രാ​ജേ​ന്ദ്ര​കു​മാ​റ​ട​ക്കം നാ​ലു സി​പി​എം അം​ഗ​ങ്ങ​ൾ സി​പി​ഐ​യി​ൽ ചേ​ർ​ന്ന​തോ​ടെ സി​പി​എ​മ്മി​നു ഭ​ര​ണ​നേ​തൃ​ത്വം ന​ഷ്ട​മാ​യി. പി​ന്നീ​ട് കോ​ൺ​ഗ്ര​സി​നൊ​പ്പം ചേ​ർ​ന്ന സി​പി​എം പ്രാ​ദേ​ശി​ക നേ​തൃ​ത്വം കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സ​പ്ര​മേ​യം പാ​സാ​കു​ക​യാ​യി​രു​ന്നു.


ഇ​തോ​ടെ രാ​ജേ​ന്ദ്ര​കു​മാ​ർ അം​ഗ​ത്വം രാ​ജി​വ​ച്ച​തോ​ടെ​യാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നു ക​ള​മൊ​രു​ങ്ങി​യ​ത്. കോ​ൺ​ഗ്ര​സ് പ​ഴ​യ സ്ഥാ​നാ​ർ​ഥി​യെ​ത്ത​ന്നെ നി​ല​നി​ർ​ത്തി​യ​പ്പോ​ൾ, സി​പി​എം അച്ഛ നെ​തി​രേ മ​ക​നെ​ത്ത​ന്നെ ക​ള​ത്തി​ലി​റ​ക്കി ക​ടു​ത്ത വെ​ല്ലു​വി​ളി​യു​യ​ർ​ത്തു​ക​യാ​യി​രു​ന്നു.

എ​തി​രാ​ളി മ​ക​നാ​ണെ​ന്ന​റി​ഞ്ഞി​ട്ടും ബാ​ല​കൃ​ഷ്ണ​ൻ ശു​ഭ​പ്ര​തീ​ക്ഷ​യി​ലാ​ണ്. മ​ത്സ​രരം​ഗ​ത്ത് ബ​ന്ധ​ങ്ങ​ളെ​ക്കാ​ൾ രാ​ഷ്ട്രീ​യ നി​ല​പാ​ടു​ക​ൾ​ക്കാ​ണ് ജ​നം വി​ല​ക​ൽ​പി​ക്കു​ക​യെ​ന്ന ആ​ത്മ​വി​ശ്വാ​സ​മാ​ണ് സ​രി​നു​ള്ള​ത്. ഇ​രു​വ​രെ​യും കൂ​ടാ​തെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യി പ​ള്ളി​ക്കൂട്ടു​മ്മ തു​രു​ത്തേ​ൽ ശു​ഭ​പ്ര​ഭ​യും എ​സ്‌യു സിഐ സ്ഥാ​നാ​ർ​ഥിയാ​യി പ​ള്ളി​ക്കൂട്ടു​മ്മ ജി.​ആ​ർ.​ അ​നി​ലും പ്ര​ചാ​ര​ണ​രം​ഗ​ത്ത് ക​ളം​നി​റ​ഞ്ഞാ​ടി​യ​തോ​ടെ മ​ത്സരം ഫോ​ട്ടോ ഫി​നി​ഷിം​ഗി​ലേ​ക്കു നീ​ങ്ങു​മെ​ന്നു​റ​പ്പാ​യി​രി​ക്കു​ക​യാ​ണ്.