വ​യോ​ധി​ക വീ​ട്ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ
Monday, July 29, 2024 10:52 PM IST
ചെ​ങ്ങ​ന്നൂ​ർ: ഒ​റ്റ​യ്ക്കു താ​മ​സി​ച്ചി​രു​ന്ന വ​യോ​ധി​ക​യെ വീ​ട്ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. പോ​ലീ​സെ​ത്തി വീ​ടു തു​റ​ന്നു പ​രി​ശോ​ധി​ക്കു​മ്പോ​ഴാ​ണ് മ​ര​ണവി​വ​രം അ​റി​യു​ന്ന​ത്. ജീ​ർ​ണി​ച്ചു തു​ട​ങ്ങി​യ മൃ​ത​ദേ​ഹ​ത്തി​ന് ര​ണ്ടു ദി​വ​സ​ത്തെ പ​ഴ​ക്ക​മു​ണ്ടാ​യി​രു​ന്നു. തൊ​ട്ട​ടു​ത്തു മ​റ്റൊ​രു വീ​ട്ടി​ൽ താ​മ​സി​ച്ചി​രു​ന്ന മൂ​ത്ത മ​ക​നും അ​മ്മ​യു​ടെ മ​ര​ണ​വി​വ​രം അ​റി​ഞ്ഞി​രു​ന്നി​ല്ല. ചെ​ങ്ങ​ന്നൂ​ർ ന​ഗ​ര​സ​ഭാ വാ​ർ​ഡ് മൂ​ന്നി​ൽ ളാ​ഹ​ശേ​രി ശാ​ന്താ ഭ​വ​നി​ൽ ശാ​ന്ത​കു​മാ​രി​യ​മ്മ (83) ആ​ണ് മ​രി​ച്ച​ത്. ഭ​ർ​ത്താ​വ് കെ​എ​സ്ആ​ർ​ടി​സി. റി​ട്ട. വെ​ഹി​ക്കി​ൾ സൂ​പ്പ​ർ​വൈ​സ​ർ പി.​ആ​ർ. ക​രു​ണാ​ക​ര​ൻ​നാ​യ​രു​ടെ മ​ര​ണ​ശേ​ഷം ഏ​റെ നാ​ളാ​യി കു​ടും​ബ വീ​ട്ടി​ൽ ഒ​റ്റ​യ്ക്കാ​യി​രു​ന്നു ശാ​ന്ത​കു​മാ​രി​യ​മ്മ.


മൂ​ന്നു മ​ക്ക​ളു​ണ്ടെ​ങ്കി​ലും മൂ​ത്ത​മ​ക​ൾ വി​വാ​ഹ​ത്തോ​ടെ ച​ങ്ങ​നാ​ശേരി​യി​ലും ര​ണ്ടാ​മ​ൻ കു​ടും​ബ വീ​ട്ടി​ൽനി​ന്നു മാ​റി മ​റ്റൊ​രു വീ​ട്ടി​ൽ തൊ​ട്ട​ടു​ത്തു​മാ​ണ് താ​മ​സം. ഏ​റ്റ​വും ഇ​ള​യ മ​ക​ൻ വി​ദേ​ശ​ത്ത് ജോ​ലി​യി​ലാ​ണ്. പോ​ലീ​സ് ന​ട​പ​ടി​ക​ൾ​ക്കുശേ​ഷം പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ ഏ​റ്റു​വാ​ങ്ങി വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു. മ​ക്ക​ൾ: ഷൈ​ല​ജ, സു​രേ​ഷ് കു​മാ​ർ, സ​ജി​കു​മാ​ർ (കു​വൈ​ത്ത്). മ​രു​മ​ക്ക​ൾ: ഷാ​ജി​കു​മാ​ർ, സ​ന്തോ​ഷ​കു​മാ​രി, അ​ജി​ത സ​ജി​കു​മാ​ർ.