19 ചു​ണ്ട​ന്‍ വ​ള്ള​ങ്ങ​ള​ട​ക്കം 74 വ​ള്ള​ങ്ങ​ള്‍ മ​ത്സ​ര​ത്തി​ന്
Monday, July 29, 2024 10:52 PM IST
ആ​ല​പ്പു​ഴ: ആ​വേ​ശം വാ​രി​വി​ത​റു​ന്ന മ​ത്സ​ര​വ​ള്ളം​ക​ളി​ക്കാ​യി ജ​ല​രാ​ജാ​ക്ക​ന്മാ​രു​ടെ പ​ട്ടി​ക റ​ഡി. 10ന് ​പു​ന്ന​മ​ട​ക്കാ​യ​ലി​ല്‍ നടക്കുന്ന 70-ാമ​ത് നെ​ഹ്‌​റു ട്രോ​ഫി ജ​ലോ​ത്സ​വ​ത്തി​ന്‍റെ ട്രാ​ക്കും ഹീ​റ്റ്സും ന​റു​ക്കെ​ടു​പ്പി​ലൂ​ടെ നി​ശ്ച​യി​ച്ചു. വൈ​എം​സി​എ ഹാ​ളി​ല്‍ ന​ട​ന്ന ന​റു​ക്കെ​ടു​പ്പ് സ​ബ് ക​ള​ക്ട​ര്‍ സ​മീ​ര്‍ കി​ഷ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

19 ചു​ണ്ട​ന്‍ വ​ള്ള​ങ്ങ​ള​ട​ക്കം 74 വ​ള്ള​ങ്ങ​ളാ​ണ് ഇ​ത്ത​വ​ണ മ​ത്സ​ര​ത്തി​നു​ള്ള​ത്. ഹീ​റ്റി​സി​ല്‍ മി​ക​ച്ച സ​മ​യം കു​റി​ക്കു​ന്ന നാ​ലുവ​ള്ള​ങ്ങ​ളാ​ണ് ഫൈ​ന​ലി​ല്‍ മാ​റ്റു​ര​യ്ക്കു​ക. എ​ന്‍ടിബിആ​ര്‍ എ​ക്സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ കെ.​കെ. ഷാ​ജു, ആ​ര്‍.​കെ. കു​റു​പ്പ്, എ​സ്.​എം. ഇ​ക്ബാ​ല്‍, എ.​വി. മു​ര​ളി, എം.​വി. ഹ​ല്‍​ത്താ​ഫ്, കെ.​എം. അ​ഷ​റ​ഫ്, ഇ​ന്‍​ഫ്രാ​സ്ട്ര​ക്ച​ര്‍ ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ഇ​റി​ഗേ​ഷ​ന്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻ​ജ​ിനിയ​ര്‍ എം.​സി. സ​ജീ​വ് കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.