മാ​ൻ​കൊ​മ്പി​ന്‍റെ ത​ല​യോ​ടു​മാ​യി രണ്ടു യു​വാ​ക്ക​ൾ പി​ടി​യി​ൽ
Monday, July 29, 2024 10:52 PM IST
അ​മ്പ​ല​പ്പു​ഴ: മാനിന്‍റെ കൊ​മ്പോ​ടുകൂ​ടി​യ ത​ല​യോ​ടു​മാ​യി രണ്ടു യു​വാ​ക്ക​ൾ പി​ടി​യി​ൽ. അ​മ്പ​ല​പ്പു​ഴ നീ​ർ​ക്കു​ന്നം പു​തു​വ​ൽ ശ്യാം (29), ​പു​തു​വ​ൽ ശ്യാംലാ​ൽ (33) എ​ന്നി​വ​രെ​യാ​ണ് അ​മ്പ​ല​പ്പു​ഴ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ അ​മ്പ​ല​പ്പു​ഴ പ​ടി​ഞ്ഞാ​റെ ന​ട​യി​ലാ​ണ് കാ​റി​ൽ കൊ​ണ്ടു​പോ​യ മാ​ൻ​കൊ​മ്പു​മാ​യി ഇ​വ​രെ ക​ഴി​ഞ്ഞ രാ​ത്രി​യി​ൽ പി​ടി​കൂ​ടി​യ​ത്.


അ​മ്പ​ല​പ്പു​ഴ ആ​മ​യി​ട​യി​ൽ വീ​ട്ടി​ൽ പു​രാ​ത​ന​മാ​യി സൂ​ക്ഷി​ച്ചി​രു​ന്ന ഇ​ത് യു​വാ​ക്ക​ൾ മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു. അ​മ്പ​ല​പ്പു​ഴ പോ​ലീ​സ് കേ​സെ​ടു​ത്തശേ​ഷം പ്ര​തി​ക​ളെ വ​നം വ​കു​പ്പു​ദ്യോ​ഗ​സ്ഥ​ർ റാ​ന്നി റേ​ഞ്ച് ഓ​ഫീ​സി​ലേ​ക്ക് കൊ​ണ്ടു​പോ​യി. മാ​ൻ​കൊ​മ്പ് ക​ട​ത്തി​യ കാ​റും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.