പ​ട്ടി​ണിസ​മ​ര​വു​മാ​യി തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍
Monday, July 29, 2024 10:52 PM IST
എടത്വ: ​പ​ട്ടി​ണി സ​മ​ര​വു​മാ​യി തൊ​ഴി​ലു​റ​പ്പു തൊ​ഴി​ലാ​ളി​ക​ള്‍. ത​ല​വ​ടി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി ലാണ് ഒ​രു​കൂ​ട്ടം തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളു​ടെ പ​ട്ടി​ണി സ​മ​രം അരങ്ങേ റിയത്. അ​ഞ്ചു​മാ​സ​മാ​യി തൊ​ഴി​ല്‍ ല​ഭി​ക്കാ​ത്ത​തി​നെതു​ട​ര്‍​ന്നും രാ​ഷ്ട്രീ​യം നോ​ക്കി തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ല്‍ ജോ​ലി നി​ഷേ​ധി​ക്കു​ന്നു​വെ​ന്നാ​രോ​പി​ച്ചുമാണ് ത​ല​വ​ടി പ​ഞ്ചാ​യ​ത്ത് 13-ാ വാ​ര്‍​ഡി​ലെ ഒ​രു​കൂ​ട്ടം തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ പ​ഞ്ചാ​യ​ത്ത് പ​ടി​ക്ക​ല്‍ പ​ട്ടി​ണി സ​മ​രം ന​ട​ത്തി​യ​ത്.

ക​ഴി​ഞ്ഞ അ​ഞ്ചുമാ​സ​മാ​യി ഒ​രു ദി​വ​സം പോ​ലും ഇ​വ​ര്‍​ക്ക് തൊ​ഴി​ല്‍ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും വാ​ര്‍​ഡ് മെ​ംബര്‍ രാ​ഷ്ട്രീ​യം നോ​ക്കി​യാ​ണ് തൊ​ഴി​ലു​റ​പ്പ് മേ​റ്റുമാ​രെ തെര​ഞ്ഞെ​ടു​ക്കു​ന്ന​തെ​ന്നും ഇ​വ​ര്‍​ക്ക് നി​ശ്ചി​ത യോ​ഗ്യ​ത​യി​ല്ലെ​ന്നും തൊ​ഴി​ലാ​ളി​ക​ള്‍ പ​റ​യു​ന്നു. പ്ര​തി​ക​രി​ക്കു​ന്ന​വ​രെ ക​ള്ള​ക്കേ​സി​ല്‍ കു​ടു​ക്കു​ന്ന വാ​ര്‍​ഡ് മെ​മ്പ​ര്‍ രാ​ജി​വയ്ക്ക​ണ​മെ​ന്ന് തൊ​ഴി​ലാ​ളി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു.


സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സു​ലേ​ഖാ വി.​എ​സ് വ​ഞ്ചി​പ്പു​ര​യ്ക്ക​ല്‍ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. സു​ഭാ​ഷി​ണി കു​ഞ്ഞു​മോ​ന്‍ കോ​ട​ത്തു​ശേരി, ലേ​ഖ, ഇ​ന്ദു​ലേ​ഖ, ഷീ​ല മോ​ഹ​ന​ന്‍, അ​ന്ന​മ്മ എ​ന്നി​വ​ര്‍ സ​മ​ര​ത്തി​നു നേ​തൃ​ത്വം ന​ല്‍​കി. ഭ​ര​ണ​സ​മി​തി​യും സെ​ക്ര​ട്ട​റി​യു​മാ​യി ന​ട​ത്തി​യ ച​ര്‍​ച്ച​യി​ല്‍ ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ല്‍ തൊ​ഴി​ല്‍ ന​ല്‍​കാ​മെ​ന്ന ഉ​റ​പ്പി​ന്മേ​ല്‍ തൊ​ഴി​ലാ​ളി​ക​ള്‍ സ​മ​രം അ​വ​സാ​നി​പ്പി​ച്ചു.