ര​ക്ത​സാ​ക്ഷി​ത്വ അ​നു​സ്മ​ര​ണ​ ദി​നാ​ച​ര​ണം
Wednesday, October 23, 2024 6:52 AM IST
പ​ത്ത​നം​തി​ട്ട: കേ​ന്ദ്ര, സം​സ്ഥാ​ന പോ​ലീ​സ് സേ​ന​ക​ളു​ടെ ര​ക്ത​സാ​ക്ഷി​ത്വ അ​നു​സ്മ​ര​ണ ദി​നം പ​ത്ത​നം​തി​ട്ട ജി​ല്ലാ പോ​ലീ​സ് ആ​സ്ഥാ​ന​ത്തും ആ​ച​രി​ച്ചു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി വി.​ജി. വി​നോ​ദ് കു​മാ​ർ സ​ല്യൂ​ട്ട് സ്വീ​ക​രി​ച്ചു.

അ​സി​സ്റ്റ​ന്‍റ് ക​മാ​ൻ​ഡ​ന്‍റ് എം.​സി. ച​ന്ദ്ര​ശേ​ഖ​ര​ൻ പ​രേ​ഡി​നു നേ​തൃ​ത്വം ന​ൽ​കി. ഡി​വൈ​എ​സ്പി​മാ​രാ​യ കെ.​എ. വി​ദ്യാ​ധ​ര​ൻ, ജ​യ​രാ​ജ്, സ​ന്തോ​ഷ്കു​മാ​ർ, എ​സ്. അ​ഷാ​ദ്, റോ​ബ​ർ​ട്ട് ജോ​ണി, വ​നി​ത സെ​ൽ ഓ​ഫീ​സ​ർ ഇ​ൻ ചാ​ർ​ജ് ഷെ​മി മോ​ൾ, ജി​ല്ല​യി​ലെ മ​റ്റ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.


31വ​രെ നീ​ളു​ന്ന അ​നു​സ്മ​ര​ണ പ​രി​പാ​ടി​ക​ളി​ൽ മി​നി മാ​ര​ത്ത​ൺ, ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ക്വി​സ്, ഉ​പ​ന്യാ​സ​ര​ച​നാ മ​ത്സ​ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ ജി​ല്ല​യി​ൽ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് അ​സി​സ്റ്റ​ന്‍റ് ക​മാ​ൻ​ഡ​ന്‍റ് എം.​സി. ച​ന്ദ്ര​ശേ​ഖ​ര​ൻ അ​റി​യി​ച്ചു.