ന​വീ​ൻ ബാ​ബു​വി​ന്‍റെ വീ​ട് സ​ന്ദ​ർ​ശി​ച്ച് സ്പീ​ക്ക​റും മ​ന്ത്രി​മാ​രും
Wednesday, October 23, 2024 6:53 AM IST
പ​ത്ത​നം​തി​ട്ട: അ​ന്ത​രി​ച്ച എ​ഡി​എം ന​വീ​ൻ ബാ​ബു​വി​ന്‍റെ കു​ടും​ബ​ത്തോ​ടൊ​പ്പ​മാ​ണ് സ​ര്‍​ക്കാ​രെ​ന്ന് മ​ന്ത്രി ജി.​ആ​ര്‍. അ​നി​ല്‍ പ​റ​ഞ്ഞു. ഇ​ന്ന​ലെ രാ​വി​ലെ മ​ല​യാ​ല​പ്പു​ഴ​യി​ലെ​ത്തി ന​വീ​ന്‍ ബാ​ബു​വി​ന്‍റെ ബ​ന്ധു​ക്ക​ളെ സ​ന്ദ​ര്‍​ശി​ച്ചശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ​ത്യ​സ​ന്ധ​നാ​യ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു ന​വീ​ന്‍ ബാ​ബു, സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ പൂ​ര്‍​ണ പി​ന്തു​ണ ന​വീ​ന്‍​ ബാ​ബു​വി​ന്‍റെ കു​ടും​ബ​ത്തി​നു​ണ്ട്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ഒ​രു പൊ​തുവേ​ദി​യി​ൽ അ​ത്ത​ര​ത്തി​ൽ സം​സാ​രി​ക്കു​വാ​ൻ പാ​ടി​ല്ലാ​യി​രു​ന്നു​വെ​ന്ന് മ​ന്ത്രി അ​ഭി​പ്രാ​യ​പ്പെ​ട്ടു.


അ​ന്വേ​ഷ​ണം ശ​രി​യാ​യ രീ​തി​യി​ലെ​ന്ന് സ്പീ​ക്ക​ർ

പ​ത്ത​നം​തി​ട്ട: ന​വീ​ൻ​ ബാ​ബു​വി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണം ശ​രി​യാ​യ രീ​തി​യി​ലാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ. ന​വീ​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളെ സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു അ​ദ്ദേ​ഹം. കു​ടും​ബ​ത്തി​ന്‍റെ ദുഃ​ഖ​ത്തി​ൽ പ​ങ്കുചേ​രു​ക​യാ​ണെ​ന്നും അ​വ​ർ​ക്കു നീ​തി ല​ഭി​ക്ക​ണ​മെ​ന്നു ത​ന്നെ​യാ​ണ് എ​ല്ലാ​വ​രു​ടെ​യും ആ​ഗ്ര​ഹ​മെ​ന്നും സ്പീ​ക്ക​ർ പ​റ​ഞ്ഞു.
മ​ന്ത്രി ആ​ർ. ബി​ന്ദു​വും ഇ​ന്ന​ലെ രാ​ത്രി ന​വീ​ന്‍റെ വീ​ട് സ​ന്ദ​ർ​ശി​ച്ചു.