ഏ​ഴം​കു​ള​ത്ത് വ്യാ​പ​ക മോ​ഷ​ണശ്ര​മം
Wednesday, October 23, 2024 6:52 AM IST
ഏ​ഴം​കു​ളം: ഏ​ഴം​കു​ളം ഭാ​ഗ​ത്തു വ്യാ​പ​ക മോ​ഷ​ണ​ശ്ര​മം. അ​ഞ്ചോ​ളം വീ​ടു​ക​ളി​ലാ​ണ് മോ​ഷ​ണശ്ര​മം ഉ​ണ്ടാ​യ​ത്. ഏ​ഴം​കു​ളം വ​ട​ക്ക് ഭാ​ഗ​ത്ത് ഒ​രു വീ​ട്ടി​ൽ ന​ട​ന്ന മോ​ഷ​ണ ശ്ര​മം സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞ​തോ​ടെ ആ​സൂ​ത്രി​ത മോ​ഷ​ണ ശ്ര​മ​മാ​ണെ​ന്ന് വ്യ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ് .

രാ​വി​ലെ പ്ര​ദേ​ശ​ത്തെ സോ​ഷ്യ​ൽ മീ​ഡി​യ ഗ്രൂ​പ്പു​ക​ളി​ലെ​ല്ലാം ക​ള്ള​ന്‍റെ സി​സി​ടി​വി ചി​ത്ര​ങ്ങ​ൾ വ്യാ​പ​ക​മാ​യ​തോ​ടെ പ്ര​ദേ​ശവാ​സി​ക​ളെ​ല്ലാം ആ​ശ​ങ്ക​യി​ലാ​ണ്. ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചാ​ൽ കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ പു​റ​ത്തുവ​രു​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ളും പ​റ​യു​ന്നു​ണ്ട് .


പോ​ലീ​സ് സം​ഭ​വ​സ്ഥ​ല​ങ്ങ​ളി​ൽ എ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യും പ്ര​ച​രി​ച്ച സി​സി ടി​വി ദൃ​ശ്യ​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക​യും ചെ​യ്‌​തെ​ങ്കി​ലും ആ​ളെക്കു​റി​ച്ച് വ്യ​ക്ത​മാ​യ സൂ​ച​ന​യി​ൽ എ​ത്തി​യി​ട്ടി​ല്ല. വീ​ട്ടു​കാ​ർ പ​രാ​തി ന​ൽ​കാ​ത്ത​തി​നാ​ൽ നി​ല​വി​ൽ കേ​സ് എ​ടു​ത്തി​ട്ടി​ല്ല.