ആ​സ​ക്തി​ക​ൾ വ​ർ​ധി​ച്ചു വ​രു​ന്ന​ത് സ​മൂ​ഹ​ത്തി​ന് ആ​പ​ത്ത്: ചാ​ണ്ടി ഉ​മ്മ​ൻ
Wednesday, October 23, 2024 6:53 AM IST
തി​രു​വ​ല്ല: യു​വ​ജ​ന​ങ്ങ​ളി​ൽ ആ​സ​ക്തി​ക​ൾ വ​ർ​ധി​ച്ചു വ​രു​ന്ന​ത് കാ​ല​ഘ​ട്ടം നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​യാ​ണെ​ന്ന് ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ‌​എ. വൈ​എം​സി​എ തി​രു​വ​ല്ല സ​ബ് - റീ​ജൺ സം​ഘ​ടി​പ്പി​ച്ച ആ​സ​ക്തി​ക്കെ​തി​രേ​യു​ള്ള ബോ​ധ​വ​ത്ക​ര​ണ പ​ദ്ധ​തി​യാ​യ മു​ക്തി​ഘോ​ഷം പ​രി​പാ​ടി തി​രു​വ​ല്ല എം​ജി​എം സ്കൂ​ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജീ​വി​ത​മാ​ണ് ഏ​റ്റ​വും വ​ലി​യ ല​ഹ​രി​യെ​ന്നും വാ​യ​ന, കാ​യി​കം, പ​ഠ​നം എ​ന്നി​വ​യെ ആ​സ​ക്തി​യോ​ടെ ജീ​വി​ത​ത്തി​ൽ ചേ​ർ​ത്തുവ​ച്ച് ആ ​അ​നു​ഭൂ​തി ആ​സ്വ​ദി​ക്കു​വാ​ൻ വി​ദ്യാ​ർ​ഥി സ​മൂ​ഹ​ത്തി​ന് ഇ​ട​യാ​ക​ണ​മെ​ന്നും ചാ​ണ്ടി ഉ​മ്മ​ൻ പ​റ​ഞ്ഞു.

സ​ബ് - റീ​ജൺ ചെ​യ​ർ​മാ​ൻ ജോ​ജി പി. ​തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്മി​ജു ജേ​ക്ക​ബ്, മു​ൻ സം​സ്ഥാ​ന വൈ​സ് ചെ​യ​ർ​മാ​ൻ ജോ​സ​ഫ് നെ​ല്ലാ​നി​ക്ക​ൽ എ​ന്നി​വ​ർ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി.

ജ​ന​റ​ൽ ക​ൺ​വീ​ന​ർ സു​നി​ൽ മ​റ്റ​ത്ത്, പ്രി​ൻ​സി​പ്പ​ൽ പി.​കെ. തോ​മ​സ്, പ്ര​ധാ​നാധ്യാ​പി​ക ലാ​ലി മാ​ത്യു, സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​ബി പി. ​തോ​മ​സ്, മ​ത്താ​യി ടി. ​വ​ർ​ഗീ​സ്, പ്രോ​ഗ്രാം കോ​-ഓർ​ഡി​നേ​റ്റ​ർ മി​നി ത​ങ്ക​ച്ച​ൻ, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ സ​ജി മാ​മ്പ്ര​ക്കു​ഴി​യി​ൽ, മു​ൻ ചെ​യ​ർ​മാ​​ന്മാ​രാ​യ ജോ ​ഇ​ല​ഞ്ഞി​മൂ​ട്ട​ൽ, ലി​നോ​ജ് ചാ​ക്കോ, വൈ​സ് ചെ​യ​ർ​മാ​ൻ നി​തി​ൻ വ​ർ​ക്കി ഏ​ബ്ര​ഹാം, കു​ര്യ​ൻ ചെ​റി​യാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.