അ​ന്വേ​ഷ​ണം നീ​തി​പൂ​ർ​വ​മാ​ക​ണം; സേ​വാ​ദ​ൾ ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ച് ന​ട​ത്തി
Wednesday, October 23, 2024 6:52 AM IST
പ​ത്ത​നം​തി​ട്ട: ക​ണ്ണൂ​ർ എ​ഡി​എം ആ​യി​രു​ന്ന ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണ​ത്തി​ൽ സി​പി​എം നേ​താ​ക്ക​ൾ ഒ​ഴു​ക്കു​ന്ന​ത് ക​ള്ള​ക്ക​ണ്ണീ​രാ​ണെ​ന്ന് കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​ഴ​കു​ളം മ​ധു.

ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണ​ത്തി​ൽ സ​മ​ഗ്ര അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും മ​ര​ണ​ത്തി​ന് കാ​ര​ണ​ക്കാ​രി​യാ​യ ക​ണ്ണൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് പി.​പി.​ ദി​വ്യ​യെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് സേ​വാ​ദ​ൾ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​ര​ണ​ത്തി​ന് കാ​ര​ണ​ക്കാ​രി​യാ​യ പി.​പി. ദി​വ്യ​ക്ക് എ​ഡി​എ​മ്മി​ന് എ​തി​രേ ആ​ക്ഷേ​പം ഉ​ന്ന​യി​ക്കാ​ൻ സ​ഹാ​യം ഒ​രു​ക്കിക്കൊ​ടു​ത്ത ക​ണ്ണൂ​ർ ജി​ല്ലാ ക​ള​ക്ട​റെ ത​ൽസ്ഥാ​ന​ത്തു​നി​ന്നും ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ദി​വ്യ​ക്ക് സം​ര​ക്ഷ​ണം ന​ൽ​കു​ന്ന​ത് മു​ഖ്യ​മ​ന്ത്രി​യാ​ണെ​ന്നും മ​ധു ആ​രോ​പി​ച്ചു.


ക​ള​ക്ട​റേ​റ്റി​ന് മു​ൻ​പി​ൽ പോ​ലീ​സ് സ്ഥാ​പി​ച്ച ബാ​രി​ക്കേ​ഡ് മ​റി​ക​ട​ന്ന് മു​ന്നോ​ട്ട് പോ​കു​വാ​ൻ ശ്ര​മി​ച്ച പ്ര​വ​ർ​ത്ത​ക​ർ നേ​താ​ക്ക​ളു​ടെ നി​ർ​ദേശ​ത്തെ​ത്തു​ട​ർ​ന്ന് ശാ​ന്ത​രാ​യി. ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ.​ സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സേ​വാ​ദ​ൾ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ശ്യാം ​എ​സ്. കോ​ന്നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റുമാ​രാ​യ എ.​ സു​രേ​ഷ്‌​കു​മാ​ർ, വെ​ട്ടൂ​ർ ജ്യോ​തി​പ്ര​സാ​ദ്, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ കെ.​ജാ​സിം​കു​ട്ടി, അ​ഹ​മ്മ​ദ്ഷാ, സാ​മു​വ​ൽ കി​ഴ​ക്കു​പു​റം, ര​ഘു​നാ​ഥ് കു​ള​ന​ട, എ​ലി​സ​ബ​ത്ത് അ​ബു, ബാ​ബു​ജി ഈ​ശോ, മ​ഹി​ളാ കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ര​ജ​നി പ്ര​ദീ​പ്, യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​ജ​യ് ഇ​ന്ദു​ചൂ​ഡ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.