സ​ഹ​ക​ര​ണ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ
Wednesday, October 23, 2024 6:53 AM IST
തി​രു​വ​ല്ല: സം​സ്ഥാ​ന സ​ഹ​ക​ര​ണ വ​കു​പ്പ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​ഹ​ക​ര​ണ മാ​നേ​ജ്മെ​ന്‍റു​മാ​യി ചേ​ർ​ന്നു സ​ഹ​കാ​രി​ക​ൾ​ക്കാ​യി ന​ട​ത്തു​ന്ന സ​ഹ​ക​ര​ണ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ തി​രു​വ​ല്ല പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജ് സെ​ന​റ്റ് ഹാ​ളി​ൽ ന​ട​ന്നു.

പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി സി​ഇ​ഒ ഫാ. ​ഡോ. ബി​ജു വ​റു​ഗീ​സ് പ​യ്യം​പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ തി​രു​വ​ല്ല താ​ലൂ​ക്ക് സ​ർ​ക്കി​ൾ സ​ഹ​ക​ര​ണ യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ ടി.​ഡി. മോ​ഹ​ൻ​ദാ​സ് സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തുതി​രു​വ​ല്ല സ​ഹ​ക​ര​ണ സം​ഘം അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ അ​ജി​തകു​മാ​രി, ന​വാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


തി​രു​വ​ല്ല​യി​ലെ സ​ഹ​കാ​രി​ക​ൾ​ക്ക് പു​ഷ്പ​ഗി​രി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സാ​ച്ചെ​ല​വു​ക​ളി​ൽ ഇ​ള​വു ല​ഭി​ക്കു​ന്ന പ്രി​വി​ലേ​ജ് കാ​ർ​ഡ് തി​രു​വ​ല്ല അ​ർ​ബ​ൻ സ​ഹ​ക​ര​ണ ബാ​ങ്ക് അ​ധ്യ​ക്ഷ​ൻ ഫ്രാ​ൻ​സി​സ് വി. ​ആ​ന്‍റ​ണി​ക്ക് ന​ൽ​കി പു​ഷ്പ​ഗി​രി സി​ഇ​ഒ‌ ഫാ.​ ബി​ജു വ​റു​ഗീ​സ് ഉ​ദ്ഘാ​ട​നം നി​ർവ​ഹി​ച്ചു.
തി​രു​വ​ല്ല താ​ലൂ​ക്കി​ലെ വി​വി​ധ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ലെ പ്ര​സി​ഡ​ന്‍റു​മാ​ർ, ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ, സം​ഘം ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി​യ​വ‌​ർ പ​ങ്കെ​ടു​ത്തു.