ലാ​ൽ വ​ർ​ഗീ​സ് ക​ല്പ​ക​വാ​ടി​ക്ക് ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ച്ചു
Wednesday, October 23, 2024 6:52 AM IST
തി​രു​വ​ല്ല: ദീ​ര്‍​ഘ​കാ​ലം ക​ര്‍​ഷക കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റും അ​ഖി​ലേ​ന്ത്യാ കി​സാ​ന്‍ കോ​ണ്‍​ഗ്ര​സ് ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ന്ത​രി​ച്ച ലാ​ല്‍ വ​ര്‍​ഗീ​സ് ക​ല്പ​ക​വാ​ടി​യു​ടെ ഭൗ​തി​ക ശ​രീ​ര​ത്തി​ല്‍ തി​രു​വ​ല്ല ബി​ലീ​വേ​ഴ്സ് ആ​ശു​പ​ത്രി​യി​ലെ​ത്തി ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ല്‍ ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​ക്കു വേ​ണ്ടി കോ​ണ്‍​ഗ്ര​സ് പ​താ​ക പു​ത​പ്പി​ച്ച് ആ​ദ​രാ​ഞ്ജ​ലി​ക​ള്‍ അ​ര്‍​പ്പി​ച്ചു.

യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ വ​ർ​ഗീ​സ് മാ​മ്മ​ന്‍, ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ഈ​പ്പ​ന്‍ കു​ര്യ​ന്‍, കെ​പി​സി​സി സെ​ക്ര​ട്ട​റി എ​ബി കു​ര്യാ​ക്കോ​സ്, ക​ര്‍​ഷ​ക കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് കോ​ശി, ക​ര്‍​ഷ​ക കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ​ഴ​കു​ളം സ​തീ​ഷ്, ക​ര്‍​ഷ​ക കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് റ്റി.​എ​ച്ച്. സി​റാ​ജു​ദ്ദീ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.