ഹ​രി​തക​ർ​മ സേ​നാം​ഗ​ങ്ങ​ളെ ആ​ദ​രി​ക്കും
Thursday, September 26, 2024 2:54 AM IST
കോ​ഴ​ഞ്ചേ​രി: ഹ​രി​ത​ക​ർ​മ​സേ​നാ അം​ഗ​ങ്ങ​ളെ ആ​ദ​രി​ക്കും. തെ​ക്കേ​മ​ല വൈ​എം​സി​എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ 'ഓ​ണം​ഫെ​സ്റ്റ്' എ​ന്ന​പേ​രി​ല്‍ കോ​ഴ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ വാ​ര്‍​ഡു​ക​ളി​ല്‍ സേ​വ​നം ചെ​യ്യു​ന്ന 36 ഓ​ളം ഹ​രി​ത​ക​ർ​മ​സേ​നാ അം​ഗ​ങ്ങ​ളെ 28ന് ​വൈ​കു​ന്നേ​രം നാ​ലി​ന് തെ​ക്കേ​മ​ല കൊ​ച്ചു​തു​ണ്ടി​യി​ല്‍ കോം​പ്ല​ക്‌​സി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും.


അ​നു​മോ​ദ​ന സ​മ്മേ​ള​നം ഓ​ര്‍​ത്ത​ഡോ​ക്‌​സ് സ​ഭ തു​മ്പ​മ​ണ്‍ ഭ​ദ്രാ​സ​നാ​ധി​പ​ന്‍ ഡോ. ​ഏ​ബ്ര​ഹാം മാ​ര്‍ സെ​റാ​ഫീം മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്യും. വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് ബാ​ബു കൈ​ത​വ​ന അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വ​ര്‍​ഗീ​സ് തോ​മ​സ് പ്ര​ഭാ​ഷ​ണം ന​ട​ത്തും.