മു​സ​ലി​യാ​ർ എം​ബി​എ കോ​ള​ജി​ൽ ദേ​ശീ​യ​ത​ല മാ​നേ​ജ്മെ​ന്‍റ് ഫെ​സ്റ്റ്
Thursday, September 26, 2024 2:54 AM IST
പ​ത്ത​നം​തി​ട്ട: മു​സ​ലി​യാ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് നാ​ളെ​യും 28നു​മാ​യി ദേ​ശീ​യ​ത​ല മാ​നേ​ജ്മെ​ന്‍റ് ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ക്കും. യു​ജി, പി​ജി വി​ദ്യാ​ർ​ഥി​ക​ളു​ടെ മാ​നേ​ജ്മെ​ന്‍റ് വൈ​ദ​ഗ്ധ്യം, തൊ​ഴി​ൽ നൈ​പു​ണ്യം, വ്യ​ക്തി​ത്വ വി​ക​സ​നം തു​ട​ങ്ങി​യ​വ ല​ക്ഷ്യ​മാ​ക്കി 13ൽ​പ​രം മ​ത്സ​ര​ങ്ങ​ളാ​ണ് ഫെ​സ്റ്റി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

പ​രി​പാ​ടി​ക​ൾ നാ​ളെ രാ​വി​ലെ പ​ത്തി​ന് അ​ടൂ​ർ പ്ര​കാ​ശ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. മു​സ​ലി​യാ​ർ എ​ഡ്യു​ക്കേ​ഷ​ൻ ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ പി.​ഐ. ഷെ​റീ​ഫ് മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വി​ജ​യി​ക​ൾ​ക്ക് ഒ​രു​ല​ക്ഷ​ത്തി​ൽ​പ​രം രൂ​പ​യു​ടെ കാ​ഷ് അ​വാ​ർ​ഡു​ക​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ട്രോ​ഫി​ക​ളും സ​മ്മാ​നി​ക്കും. വി​വി​ധ കോ​ള​ജു​ക​ളി​ൽ നി​ന്നാ​യി അ​ഞ്ഞൂ​റി​ൽ​പ​രം വി​ദ്യാ​ർ​ഥി​ക​ൾ ര​ണ്ടു​ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കും.


ഡ​യ​റ​ക്ട​ർ ഡോ.​ സ്റ്റാ​ൻ​ലി ജോ​ർ​ജ്, കോ- ​ഓ​ർ​ഡി​നേ​റ്റ​ർ പ്ര​ഫ.​ന​വീ​ൻ വി.​ കോ​ശി, സ്റ്റു​ഡ​ന്‍റ് കോ ​-ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ അ​ക്ഷ​യ് രാ​ധാ​കൃ​ഷ്ണ​ൻ, സ്നേ​ഹ എ​ൽ​സ ഏ​ബ്ര​ഹാം എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.