കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജ് റോ​ഡ്: ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർത്തീ​ക​രി​ച്ചു
Thursday, September 26, 2024 2:54 AM IST
കോ​ന്നി: സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് റോ​ഡ് ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചു. നി​ർ​മാ​ണജോ​ലി​ക​ൾ ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്ന് കെ.യു. ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ അ​റി​യി​ച്ചു. 14 കോ​ടി രൂ​പ​യാ​ണ് നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ​ക്കാ​യി അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. 12 മീ​റ്റ​ർ വീ​തി​യി​ൽ ഭൂ​മി ഏ​റ്റെ​ടു​ത്തി​ട്ടു​ള്ള മെ​ഡി​ക്ക​ൽ കോ​ള​ജ് റോ​ഡ് കോ​ന്നി മു​രി​ങ്ങ​മം​ഗ​ലം മു​ത​ൽ വ​ട്ട​മ​ൺ വ​രെ 2.800 കി​ലോ​മീ​റ്റ​ർ ദൂ​രം ബി​എം​ബി​സി സാ​ങ്കേ​തി​ക​വി​ദ്യ​യി​ൽ നി​ർ​മി​ക്കും.

നി​ല​വി​ൽ അ​ഞ്ചു മീ​റ്റ​ർ വീ​തി​യു​ള്ള റോ​ഡ് 9.5 മീ​റ്റ​ർ വീ​തി​യി​ലാ​ണ് ടാ​ർ ചെ​യ്തു പു​ന​ർ​നി​ർ​മി​ക്കു​ക. കു​പ്പ​ക്ക​ര മു​ത​ൽ വ​ട്ട​മ​ൺ വ​രെ 1.800 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ നി​ല​വി​ലു​ള്ള മൂ​ന്നു മീ​റ്റ​ർ 5.5 മീ​റ്റ​ർ വീ​തി​യി​ൽ ടാ​ർ ചെ​യ്തു പു​ന​ർ​നി​ർ​മി​ക്കും.

നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 10 പൈ​പ്പ് ക​ൽ​വ​ർ​ട്ടു​ക​ളും നി​ർ​മി​ക്കും. 1520 മീ​റ്റ​ർ നീ​ള​ത്തി​ൽ ഓ​ട​യും 1830 മീ​റ്റ​ർ നീ​ള​ത്തി​ൽ ഐ​റി​ഷ് ഓ​ട​യും പ്ര​വൃത്തി​യു​ടെ ഭാ​ഗ​മാ​യി വി​ഭാ​വ​നം ചെ​യ്തി​ട്ടു​ണ്ട്. വ​ട്ട​മ​ൺ ഭാ​ഗ​ത്ത് തോ​ടി​ന് കു​റു​കെ ര​ണ്ടു ക​ലു​ങ്കു​ക​ളു​ണ്ടാ​കും. റോ​ഡ് നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ട്രാ​ഫി​ക് സു​ര​ക്ഷാ​പ്ര​വൃ​ത്തി​ക​ളും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.


225 വ​സ്തു ഉ​ട​മ​ക​ളി​ൽ നി​ന്നാ​യി 2.45 ഹെ​ക്ട​ർ ഭൂ​മി​യാ​ണ് സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്ത​ത്. സാ​ങ്കേ​തി​ക ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച് വ​ള​രെ വേ​ഗ​ത്തി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് റോ​ഡി​ന്‍റെ നി​ർ​മാ​ണപ്ര​വൃ​ത്തി​ക​ൾ ആ​രം​ഭി​ക്കാ​ൻ പൊ​തു​മ​രാ​മ​ത്ത് നി​ര​ത്ത് വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​താ​യും എം​എ​ൽ​എ അ​റി​യി​ച്ചു.

മെ​ഡി​ക്ക​ൽ കോ​ള​ജ് റോ​ഡ് നി​ർ​മി​ക്കു​ന്ന​തി​നൊ​പ്പം കോ​ന്നി - വെ​ട്ടൂ​ർ - അ​തു​മ്പും​കു​ളം റോ​ഡ് അ​ഞ്ചു കോ​ടി രൂ​പ ചെ​ല​വി​ൽ ആ​ധു​നി​ക നി​ല​വാ​ര​ത്തി​ൽ നി​ർ​മി​ക്കു​ന്ന​തി​നു​ള്ള​ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ളും പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ണ്ട്.