ലൈ​ഫ് ലൈ​നി​ൽ ഹൃ​ദ​യ​ദി​നാ​ച​ര​ണം ഇ​ന്ന്
Friday, September 27, 2024 3:04 AM IST
അ​ടൂ​ർ: ലൈ​ഫ് ലൈ​ൻ ആ​ശു​പ​ത്രി​യി​ലെ ലൈ​ഫ് ലൈ​ൻ ഹാ​ർ​ട്ട് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ലോ​ക ഹൃ​ദ​യദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചു വാ​ക്ക​ത്തോ​ണും ഫ്ളാ​ഷ് മോ​ബും ഇ​ന്ന് അ​ടൂ​രി​ൽ ന​ട​ക്കും. വാ​ക്ക​ത്തോ​ൺ രാ​വി​ലെ 8.30 ന് ​അ​ടൂ​ർ ഗാ​ന്ധി സ്ക്വ​യ​റി​ൽനി​ന്നാ​രം​ഭി​ച്ചു കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡ് ജം​ഗ്ഷ​നി​ൽ അ​വ​സാ​നി​ക്കും. വാ​ക്ക​ത്തോ​ൺ ഫ്ളാ​ഗ് ഓ​ഫ് അ​ടൂ​ർ ഡി​വൈ​എ​സ്പി ജി. ​സ​ന്തോ​ഷ്കു​മാ​ർ നി​ർ​വ​ഹി​ക്കും.

രാ​വി​ലെ ഒ​ന്പ​തി​ന് കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡ് ജം​ഗ്ഷ​നി​ൽ ന​ട​ക്കു​ന്ന ഫ്ളാ​ഷ് മോ​ബ് അ​ടൂ​ർ മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ ദി​വ്യ റെ​ജി മു​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്യും. തു​ട​ർ​ന്ന് ഹൈ​സ്കൂ​ൾ ജം​ഗ്ഷ​നി​ലും ലൈ​ഫ് ലൈ​ൻ ആ​ശു​പ​ത്രി പ​രി​സ​ര​ത്തും ഫ്ളാ​ഷ് മോ​ബ് ന​ട​ക്കും.


ലൈ​ഫ് ലൈ​ൻ ഹാ​ർ​ട്ട് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ ഒ​രു​വ​ർ​ഷം നീ​ണ്ടു നി​ൽ​ക്കു​ന്ന ‘ന​ല്ല ഹൃ​ദ​യം' കാ​മ്പെ​യി​ൻ ഉ​ച്ച​ക​ഴി​ഞ്ഞ് കൊ​ഴു​വ​ല്ലൂ​ർ സെ​ന്‍റ് തോ​മ​സ് കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ തു​ട​ക്കം കു​റി​ക്കും.

വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളെ സം​ഘ​ടി​പ്പി​ച്ചു​കൊ​ണ്ടു വി​വി​ധ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളും സൗ​ജ​ന്യ പ​രി​ശോ​ധ​ന​ക​ളു​മാ​ണ് കാ​ന്പെ​യി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന​ത്.