പ​ഴ​യ പെ​ൻ​ഷ​ൻ പ​ദ്ധ​തി യു​ഡി​എ​ഫ് ന​ട​പ്പാ​ക്കും: ര​മേ​ശ് ചെ​ന്നി​ത്ത​ല
Friday, September 27, 2024 3:04 AM IST
അ​ടൂ​ർ: യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ പ​ഴ​യ പെ​ൻ​ഷ​ൻ പ​ദ്ധ​തി​ ന​ട​പ്പാ​ക്കു​മെ​ന്ന് കോ​ൺ​ഗ്ര​സ് വ​ർ​ക്കിം​ഗ് ക​മ്മി​റ്റി​യം​ഗം ര​മേ​ശ് ചെ​ന്നി​ത്ത​ല. എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന ട്രേ​ഡ് യൂ​ണി​യ​ൻ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ​ഴ​യ പെ​ൻ​ഷ​ൻ പ​ദ്ധ​തി​യി​ലേ​ക്ക് മ​ട​ങ്ങി​പ്പോ​കു​മെ​ന്ന​ത് കോ​ൺ​ഗ്ര​സി​ന്‍റെ ദേ​ശീ​യ ന​യ​മാ​ണ്. ഇ​ട​തു​ഭ​ര​ണ​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​ത് സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രാ​ണ്. സ​ർ​ക്കാ​രി​നെ നി​യ​ന്ത്രി​ക്കു​ന്ന ഭ​ര​ണ​ക​ക്ഷി സം​ഘ​ട​ന​ക​ളു​മാ​യി ഏ​റ്റു​മു​ട്ടേ​ണ്ട സാ​ഹ​ച​ര്യ​മാ​ണ് പ്ര​തി​പ​ക്ഷ സം​ഘ​ട​ന​ക​ൾ​ക്ക്. ഭ​ര​ണ​സ്വാ​ധീ​നം ഉ​പ​യോ​ഗി​ച്ച് ഒ​രു വി​ഭാ​ഗം ജീ​വ​ന​ക്കാ​രെ വേ​ട്ട​യാ​ടു​ന്ന സ​മീ​പ​നം ശ​രി​യ​ല്ലെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.


സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​പി.​ഷ​നീ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ്, ടി.​എ​ൻ.​ പ്ര​താ​പ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ എം. ​ലി​ജു, പ​ഴ​കു​ളം മ​ധു, സു​ബോ​ധ​ൻ, ഐ​എ​ൻ​ടി​യു​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ർ.​ച​ന്ദ്ര​ശേ​ഖ​ര​ൻ, യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന വൈ​സ്പ്ര​സി​ഡ​ന്‍റ് അ​ബി​ൻ വ​ർ​ക്കി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.