വ​ഞ്ചി​പ്പൊ​യ്ക​യി​ൽ പ​ഴ​യ വീ​ടി​നു തീ ​പി​ടി​ച്ചു
Thursday, September 26, 2024 2:44 AM IST
പ​ത്ത​നം​തി​ട്ട: ന​ഗ​ര​സ​ഭ മൂ​ന്നാം വാ​ർ​ഡി​ൽ വ​ഞ്ചി​പ്പൊ​യ്ക​യി​ൽ പ​ഴ​യ വീ​ടി​ന് തീ​പി​ടി​ച്ചു. വ​ഞ്ചി​പ്പൊ​യ്ക ഗ്രീ​ൻ എ​സ്റ്റേ​റ്റി​ൽ ഷാ​ജി​മോ​ന്‍റെ ആ​ൾ​ത്താ​മ​സ​മി​ല്ലാ​ത്ത പ​ഴ​യ വീ​ട്ടി​ലെ ചി​മ്മി​നി​യി​ലാ​ണ് തീ ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

റ​ബ​ർ പു​ക കൊ​ള്ളി​ക്കു​ന്ന​ത് ചി​മ്മി​നി​യി​ലാ​ണ്. ഇ​തി​ൽ ഇ​ട്ടി​രു​ന്ന 250 റ​ബ​ർ ഷീ​റ്റ് ക​ത്തി ന​ശി​ച്ചു. അ​ടു​ക്ക​ള ഭാ​ഗ​ത്തും നാ​ശ​ന​ഷ്ട​ങ്ങ​ളു​ണ്ടാ​യി. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടോ​ടെ​യാ​ണ് സം​ഭ​വം. നാ​ട്ടു​കാ​ർ വി​വ​രം അ​റി​യി​ച്ച​തി​നെത്തു​ട​ർ​ന്ന് പ​ത്ത​നം​തി​ട്ട​യി​ൽനി​ന്ന് അ​ഗ്നിര​ക്ഷാ സേ​ന എ​ത്തി തീ ​അ​ണ​ച്ചു.