മൗ​ണ്ട് സി​യോ​ൻ ന​ഴ്സിം​ഗ് കോ​ള​ജി​ൽ 'സൃ​ഷ്ടി 2024' മ​ത്സ​ര​ങ്ങ​ൾ
Thursday, September 26, 2024 2:54 AM IST
അ​ടൂ​ർ: ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​ക​ളു​ടെ ദേ​ശീ​യ സം​ഘ​ട​ന​യാ​യ സ്റ്റു​ഡ​ന്‍റ് ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ സൗ​ത്ത് ഈ​സ്റ്റ് സോ​ൺ കേ​ര​ള ഘ​ട​കം സോ​ണ​ൽ​ത​ല എ​ഡ്യു​ക്കേ​ഷ​ണ​ൽ ആ​ൻ​ഡ് ക​ൾ​ച്ച​റ​ൽ ഓ​ഫ് സ്റ്റേ​ജ് മ​ത്സ​ര​ങ്ങ​ൾ 'സൃ​ഷ്ടി 2024' മൗ​ണ്ട് സി​യോ​ൻ ന​ഴ്സിം​ഗ് കോ​ള​ജി​ൽ ന​ട​ന്നു.

മൗ​ണ്ട് സി​യോ​ൻ ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ് ഡ​യ​റ​ക്ട​ർ പ്ര​ഫ.​ഡി.​കെ. ജോ​ൺ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്എ​ൻ​എ സോ​ണ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ ന​ന്മ റെ​യി​ച്ച​ൽ ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി​എ​ൻ​എ​ഐ കേ​ര​ള സ്റ്റേ​റ്റ് ബെ​സ്റ്റ് ന​ഴ്സ് 2024 പു​ര​സ്കാ​ര ജേ​താ​വ് ഷി​ൽ​ഡാ സെ​ബാ​സ്റ്റ്യ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.


മൗ​ണ്ട് സി​യോ​ൻ ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ജോ​സ​ഫ് ഏ​ബ്ര​ഹാം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ​സ്എ​ൻ​എ സോ​ണ​ൽ അ​ഡ്വൈ​സ​ർ റി​യോ ജി. ​വ​ർ​ഗീ​സ്, യൂ​ണി​റ്റ് ചെ​യ​ർ​പേ​ഴ്സ​ൺ അ​ലീ​ന ചാ​ക്കോ, സോ​ണ​ൽ പ്രോ​ഗ്രാം ചെ​യ​ർ​പേ​ഴ്സ​ൺ അ​മ​ല മ​രി​യ കു​ര്യാ​ക്കോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കോ​ട്ട​യം, ആ​ല​പ്പു​ഴ, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ലെ 22 ന​ഴ്സിം​ഗ് സ്ഥാ​പ​ന​ങ്ങ​ളിലെ കു​ട്ടി​ക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്.