കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ള്‍ മു​ട​ങ്ങു​ന്നു
Thursday, September 26, 2024 2:54 AM IST
അ​ടൂ​ര്‍: കെ​എ​സ്ആ​ര്‍​ടി​സി അ​ടൂ​ര്‍ ഡി​പ്പോ​യി​ല്‍ ഡ്രൈ​വ​ര്‍​മാ​രു​ടെ കു​റ​വ് സ​ര്‍​വീ​സു​ക​ളെ ബാ​ധി​ക്കു​ന്നു. 45 ഷെ​ഡ്യൂ​ളു​ക​ളി​ലാ​യി 56 ബ​സു​ക​ളാ​ണ് ഡി​പ്പോ​യി​ലു​ള്ള​ത്. പ​ത്ത് ഡ്രൈ​വ​ര്‍​മാ​രു​ടെ കു​റ​വു​മൂ​ലം നി​ല​വി​ലു​ള്ള​വ​ര്‍ അ​വ​ധി എ​ടു​ത്താ​ല്‍ സ​ര്‍​വീ​സു ക​ള്‍ അ​യ​യ്ക്കാ​ന്‍ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്.

ഉ​ള്‍ ഗ്രാ​മ​ങ്ങ​ളി​ലെ​യും എം​സി റോ​ഡി​ലെ സ​ര്‍​വീ​സു​ക​ളേ​യും ഇ​ത് പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു​ണ്ട്. എം​സി റോ​ഡി​ല്‍ ചെ​ങ്ങ​ന്നൂ​ര്‍, അ​ടൂ​ര്‍, കൊ​ട്ടാ​ര​ക്ക​ര, അ​ടൂ​ര്‍ റോ​ഡി​ല്‍ പ​ല​പ്പോ​ഴും ഓ​ര്‍​ഡി​ന​റി ബ​സ് കാ​ത്തുനി​ല്‍​ക്കു​ന്ന​വ​ര്‍ ഫാ​സ്റ്റി​നെ ആ​ശ്ര​യി​ക്കേ​ണ്ടി വ​രു​ന്നു.


അ​ടൂ​ര്‍ പ​ട്ടാ​ഴി, അ​ടൂ​ര്‍ മ​ണ്ണ​ടി, ഞാ​ങ്കാ​ട​വ് തു​ട​ങ്ങി​യ ഉ​ള്‍​ഗ്രാ​മ​ങ്ങ​ളി​ലേ​ക്ക് കെ​എ​സ്ആ​ര്‍​ടി​സി​യാ​ണ് ആ​ശ്ര​യം. എ​ന്നാ​ല്‍, പ​ല​പ്പോ​ഴും ബ​സു​ക​ള്‍ ല​ഭി​ക്കാ​റി​ല്ല. ചെ​യി​ന്‍ സ​ര്‍​വീ​സു​ക​ള​ട​ക്കം മു​ട​ങ്ങു​ന്ന​താ​യും പ​രാ​തി​യു​ണ്ട്.