ആഞ്ഞിലിമൂട്ടിൽ പാലം അപ്രോച്ച് റോഡ് താഴ്ന്നു
1456274
Thursday, September 26, 2024 2:54 AM IST
പുല്ലാട് : പമ്പാനദിക്ക് കുറുകെയുള്ള ആഞ്ഞിലിമൂട്ടിൽ പാലത്തിന്റെ അപ്രോച്ച് റോഡ് താഴുന്നത് വാഹനയാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു.
പന്തളം, ആറന്മുള ഭാഗത്തുനിന്നും ടികെ റോഡിനെ ബന്ധപ്പെടുത്തി കോഴഞ്ചേരി ടൗണ്‍ ഒഴിവാക്കിയുള്ള വാഹനങ്ങൾ ആഞ്ഞിലിമൂട്ടില്‍ പാലത്തിലൂടെയുള്ള റോഡാണ് ഉപയോഗിക്കുന്നത്.
പാലത്തില്‍നിന്നും തിരുവല്ല ഭാഗത്തേക്കു പ്രവേശിക്കുന്നിടത്താണ് റോഡ് താഴുന്നത്. ഇരുചക്രവാഹനയാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നത്. പാലത്തില്‍ വൈദ്യുതി ബള്‍ബുകളും പ്രകാശിക്കുന്നില്ല.