പ​തി​നേ​ഴു​കാ​ര​നെ ക​ബ​ളി​പ്പി​ച്ച് സ്വർണമാലയുമായി ക​ട​ന്ന​യാ​ൾ അ​റ​സ്റ്റി​ൽ
Friday, September 27, 2024 3:16 AM IST
അ​ടൂ​ർ: പ​തി​നേ​ഴു​കാ​ര​ന്‍റെ ക​ഴു​ത്തി​ൽ കി​ട​ന്ന സ്വ​ർ​ണ​മാ​ല ഊ​രി​വാ​ങ്ങി മു​ങ്ങി​യ പ്ര​തി​യെ അ​ടൂ​ർ പോ​ലീ​സ് കു​ടു​ക്കി. ക​ഴി​ഞ്ഞ മാ​ർ​ച്ച്‌ നാ​ലി​നു രാ​വി​ലെ പ​തി​നൊ​ന്നോ​ടെ അ​ടൂ​ർ പൂ​ത​ങ്ക​ര വ​ലി​യ​വി​ള മേ​ലേ​തി​ൽ സ​തീ​ശ​ന്‍റെ വീ​ട്ടി​ലെ​ത്തി, കു​ട്ടി​യെ ക​ബ​ളി​പ്പി​ച്ച് ആ​റു​ഗ്രാം തൂ​ക്ക​മു​ള്ള സ്വ​ർ​ണ​മാ​ല ത​ട്ടി​യെ​ടു​ത്ത് ക​ട​ന്ന കാ​യം​കു​ളം കീ​രി​ക്കാ​ട് ക​ണ്ണ​മ്പ​ള്ളി ചെ​ന്താ​ശേ​രി മാ​വോ​ലി വ​ട​ക്കേ​തി​ൽ അ​നി​യെ​യാ​ണ് (42) അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ർ​ട്ട​നും സ്വ​ർ​ണ​വും ത​വ​ണ വ്യ​വ​സ്ഥ​യി​ൽ വി​ല്പ​ന ന​ട​ത്തു​ന്ന​യാ​ളാ​ണെ​ന്ന് കു​ട്ടി​യോ​ടു പറഞ്ഞ് കു​ട്ടി​യി​ൽനി​ന്ന് അ​മ്മ​യു​ടെ ഫോ​ൺ ന​മ്പ​ർ വാ​ങ്ങി വി​ളി​ച്ച​ശേ​ഷം, അ​മ്മ പ​റ​ഞ്ഞ​താ​ണെ​ന്നു പ​റ​ഞ്ഞു വി​ശ്വ​സി​പ്പി​ച്ച് കു​ട്ടി​യു​ടെ ക​ഴു​ത്തി​ൽ കി​ട​ന്ന മാ​ല ഊ​രി വാ​ങ്ങു​ക​യാ​യി​രു​ന്നു. ക​ട​യി​ൽ പോ​യി തൂ​ക്കം നോ​ക്കി വ​രാ​മെ​ന്നു പ​റ​ഞ്ഞ് ഇ​യാ​ൾ സ്ഥ​ലം​വി​ട്ടു.

കു​ട്ടി​യു​ടെ മൊ​ഴി​പ്ര​കാ​രം എ​സ്ഐ സി.കെ. ര​ഘു​നാ​ഥ​ൻ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഇ​യാ​ളു​ടെ ഫോ​ൺ ന​മ്പ​ർ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ, ഉ​പ​യോ​ഗി​ക്കു​ന്ന ഫോ​ൺ പെ​രു​മ്പെ​ട്ടി​യി​ലെ ഒ​രു സ്ത്രീ​യു​ടെ പേ​രി​ലു​ള്ള​താ​ണെ​ന്നും അ​ത് ക​ബ​ളി​പ്പി​ച്ചു കൈ​ക്ക​ലാ​ക്കി​യ​താ​ണെ​ന്നും വ്യ​ക്ത​മാ​യി.


കൂ​ടാ​തെ റാ​ന്നി, എ​രു​മേ​ലി, കോ​ന്നി, കൂ​ട​ൽ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ നിരവധിപ്പേരെ ത​വ​ണ വ്യ​വ​സ്ഥ​യി​ൽ ഫ​ർ​ണി​ച്ച​ർ ഉ​രു​പ്പ​ടി​ക​ൾ കൊ​ടു​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ച് മു​ൻ​കൂ​റാ​യി പ​ണം ത​ട്ടി​യെ​ടു​ത്ത​താ​യും ക​ണ്ടെ​ത്തി.

സ്കൂ​ട്ട​റി​ൽ ക​റ​ങ്ങി​ന​ട​ന്ന് ത​വ​ണ​വ്യ​വ​സ്ഥ​യി​ൽ ക​ർ​ട്ട​നി​ട്ടു ന​ൽ​കാ​മെ​ന്നും സ്വ​ർ​ണ​വും മ​റ്റും ന​ൽ​കാ​മെ​ന്നും പ​റ​ഞ്ഞ് പ​ല​രെ​യും ക​ബ​ളി​പ്പി​ച്ചി​ട്ടു​ള്ള​യാ​ളാ​ണെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ൽ കണ്ട െത്തി. ഊ​ർ​ജി​ത​മാ​യ തെ​ര​ച്ചി​ലി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​നി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ളു​ടെ വീ​ട്ടു​മു​റ്റ​ത്തു​നി​ന്നു സ്കൂ​ട്ട​ർ പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.മൊ​ബൈ​ൽ ഫോ​ൺ പി​ടി​ച്ചെ​ടു​ത്തു.

ക​ബ​ളി​പ്പി​ച്ച് കൈ​ക്ക​ലാ​ക്കി​യ മാ​ല ചെ​ട്ടി​കു​ള​ങ്ങ​ര​യി​ലെ ഒ​രു ക​ട​യി​ലും കു​റ്റ​കൃ​ത്യ​ത്തി​നാ​യി ഉ​പ​യോ​ഗി​ച്ച മൊ​ബൈ​ൽ ഫോ​ൺ മാ​വേ​ലി​ക്ക​ര​യി​ലെ ഒ​രു ലോ​ട്ട​റി ക​ച്ച​വ​ട​ക്കാ​ര​നും വി​റ്റ​താ​യി ഇ​യാ​ൾ വെ​ളി​പ്പെ​ടു​ത്തി. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്രതിയെ റി​മാ​ൻ​ഡ് ചെ​യ്തു.