‘മെ​ഡി​ഫെ​സ്റ്റ് 2024' എ​ക്സി​ബി​ഷ​ന് തുടക്കം
Friday, September 27, 2024 3:16 AM IST
തി​രു​വ​ല്ല: വൈ​ദ്യ​ശാ​സ്ത്ര​രം​ഗ​ത്തെ അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​ക​ളെ​യും മ​നു​ഷ്യ​ശ​രീ​ര​ത്തി​ന്‍റെ ഉ​ള്ള​റ​ക​ളി​ലെ കാ​ഴ്ച​ക​ളെ​യും അ​വ​ത​രി​പ്പി​ക്കു​ന്ന ‘മെ​ഡി​ഫെ​സ്റ്റ് 2024'ബി​ലീ​വേ​ഴ്സ് ച​ർ​ച്ച് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ആ​രം​ഭി​ച്ചു. ഒ​ക്‌ടോബ​ർ ഒ​ന്നു​വ​രെ നീ​ളു​ന്ന എക്സിബിഷൻ ആ​ന്‍റോ ആ​ന്‍റ​ണി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ലാ സെ​ന​റ്റ് അം​ഗ​വും ആ​ശു​പ​ത്രി മാ​നേ​ജ​രു​മാ​യ ഫാ. ​സി​ജോ പ​ന്ത​പ്പ​ള്ളി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സി​ഇ​ഒ ഡോ. ​ജോ​ർ​ജ് ചാ​ണ്ടി മ​റ്റീ​ത്ര, മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​എ​ലി​സ​ബ​ത്ത് ജോ​സ​ഫ്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​കെ.​എ​ൻ. വി​ജ​യ​മ്മ, മെ​ഡി​ഫെ​സ്റ്റ് ക​ൺ​വീ​ന​ർ ഡോ. ​എ​മി​ലി​ൻ മാ​ത്യു, കോ​ള​ജ് യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ ബേ​സി​ൽ ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ബി​ലീ​വേ​ഴ്സ് ച​ർ​ച്ച് മെ​ഡി​ക്ക​ൽ കോ​ള​ജ് കാ​ന്പ​സി​ൽ നൂ​റ്റി​യ​ൻ​പ​തോ​ളം സ്റ്റാ​ളു​ക​ളി​ലാ​യാ​ണ് എ​ക്സി​ബി​ഷ​ന്‍റെ മൂ​ന്നാം എ​ഡീ​ഷ​ൻ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. നാല്പത്തഞ്ചില​ധി​കം മെ​ഡി​ക്ക​ൽ വി​ഭാ​ഗ​ങ്ങ​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലും വി​ദ​ഗ്ധ​രാ​യ ഡോ​ക്ട​ർ​മാ​രു​ടെ​യും മെ​ഡി​ക്ക​ൽ - ന​ഴ്സിം​ഗ് - അ​ലൈ​ഡ് സ​യ​ൻ​സ് അ​ധ്യാ​പ​ക​രു​ടെയും നേ​തൃ​ത്വ​ത്തി​ലാ​ണ് ബി​ലീ​വേ​ഴ്സ് ച​ർ​ച്ച് മെ​ഡി​ക്ക​ൽ കോ​ള​ജ്, കോ​ള​ജ് ഓ​ഫ് ന​ഴ്സിം​ഗ്, അ​ക്കാ​ഡ​മി ഓ​ഫ് അ​ലൈ​ഡ് സ​യ​ൻ​സ് വി​ദ്യാ​ർ​ഥി​ക​ൾ സ്റ്റാ​ളു​ക​ൾ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.


റോ​ബോ​ട്ടി​ക്സ്, എ​ഐ പ​വി​ലി​യ​ൻ, വെ​ർ​ച്വ​ൽ റി​യാ​ലി​റ്റി ഗെ​യി​മു​ക​ൾ എ​ന്നി​വ​യും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. രാ​വി​ലെ എ​ട്ടു മു​ത​ൽ രാ​ത്രി പത്തുവ​രെ​യാ​ണ് പ്ര​വേ​ശ​നം. സ​ന്ദ​ർ​ശ​ക​ർ​ക്ക് സൗ​ജ​ന്യ​മാ​യി ഫൈ​ബ്രോ സ്കാ​ൻ, അ​സ്ഥി ധാ​തു സാ​ന്ദ്ര​ത സ്കാ​ൻ , ലാ​ബ് പ​രി​ശോ​ധ​ന​ക​ൾ എ​ന്നി​വ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ക​ണ്ണ്, ചെ​വി, മൂ​ക്ക് എ​ന്നി​വ​യു​ടെ ഭീ​മാ​കാ​ര മോ​ഡ​ലു​ക​ളി​ലൂ​ടെ​യു​ള്ള യാ​ത്ര, അ​ഞ്ഞൂ​റി​ല​ധി​കം മെ​ഡി​ക്ക​ൽ വ​സ്തു​ക്ക​ളു​ടെ പ്ര​ദ​ർ​ശ​നം എ​ന്നി​വ കൂ​ടാ​തെ അ​ടി​സ്ഥാ​ന ജീ​വ​ൻ​ര​ക്ഷാ കോ​ഴ്സു​ക​ളാ​യ ബേ​സി​ക് ലൈ​ഫ് സ​പ്പോ​ർ​ട്ട് ( ബി​എ​ൽ​എ​സ്), അ​ഡ്വാ​ൻ​സ്ഡ് ലൈ​ഫ് സ​പ്പോ​ർ​ട്ട് ( എ​സി​എ​ൽ​എ​സ്) എ​ന്നി​വ​യു​ടെ സ​ർ​ട്ടി​ഫൈ​ഡ് പ​രി​ശീ​ല​ന​വും മെ​ഡി​ഫെ​സ്റ്റി​ൽ ഉ​ണ്ടാ​യി​രി​ക്കും.