എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ സ​മ്മേ​ള​ന​ത്തി​ന് അ​ടൂ​രി​ൽ തു​ട​ക്കം
Thursday, September 26, 2024 2:54 AM IST
അ​ടൂ​ർ: കേ​ര​ള എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ 49ാം സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന് അ​ടൂ​രി​ൽ തു​ട​ക്കം. ഉ​മ്മ​ൻ ചാ​ണ്ടി ന​ഗ​റി​ൽ (ഗീ​തം ഓ​ഡി​റ്റോ​റി​യം) ഇ​ന്ന​ലെ രാ​വി​ലെ പ​താ​ക ഉ​യ​ർ​ത്ത​ലോ​ടെ​യാ​യി​രു​ന്നു സ​മ്മേ​ള​ന​ത്തി​ന് തു​ട​ക്ക​മാ​യ​ത്. സം​സ്ഥ​ന കൗ​ൺ​സി​ൽ യോ​ഗം കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​സു​ബോ​ധ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ച​വ​റ ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​എം.​ജാ​ഫ​ർ ഖാ​ൻ വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടും സം​സ്ഥാ​ന ട്ര​ഷ​റ​ർ എം.​ജെ. തോ​മ​സ് ഹെ​ർ​ബി​റ്റ് വ​ര​വ് ചെ​ല​വ് ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്റ് അ​ജി​ൻ ഐ​പ്പ് ജോ​ർ​ജ്, സെ​ക്ര​ട്ട​റി ഷി​ബു മ​ണ്ണ​ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി സ​ർ​ക്കാ​രി​നോ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കോ എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ന്ന സെ​മി​നാ​ർ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി ര​ഞ്ജു കെ. ​മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ, പി.​സി. വി​ഷ്ണു​നാ​ഥ് എം​എ​ൽ​എ, മേ​രി ജോ​ർ​ജ്, വി.​എ​ൽ. രാ​കേ​ഷ് ക​മ​ൽ, പി.​എ​സ്. വി​നോ​ദ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കെ​എ​സ്ആ​ർ​ടി​സി കോ​ർ​ണ​റി​ൽ ന​ട​ന്ന പൊ​തു സ​മ്മേ​ള​നം ആ​ന്‍റോ ആ​ന്‍റ​ണി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​ഴ​കു​ളം മ​ധു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് ച​വ​റ ജ​യ​കു​മാ​ർ, കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ എം.​എം.​ന​സീ​ർ, ജി.​സു​ബോ​ധ​ൻ, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​എം. ജാ​ഫ​ർ ഖാ​ൻ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി. ​പ്ര​ദീ​പ് കു​മാ​ർ, ഏ​ഴം​കു​ളം അ​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


ഇ​ന്ന് രാ​വി​ലെ 10ന് ​എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. ര​ണ്ടി​നു ട്രേ​ഡ് യൂ​ണി​യ​ൻ സു​ഹൃ​ദ് സ​മ്മേ​ള​നം യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ എം.​എം.​ഹ​സ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. മൂ​ന്നി​ന് വ​നി​താ സ​മ്മേ​ള​നം മ​ഹി​ളാ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജെ​ബി മേ​ത്ത​ർ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും.

സ​മാ​പ​ന സ​മ്മേ​ള​നം കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക സ​മി​തി​യം​ഗം ര​മേ​ശ് ചെന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കെ.​ രാ​ജേ​ഷ് ഖ​ന്ന അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും. രാ​ജ്‌​മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. തു​ട​ർ​ന്ന് പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ക്കും.