തോ​ട്ടം തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ ധ​ർ​ണ ന​ട​ത്തി
Friday, September 27, 2024 3:16 AM IST
പ​ത്ത​നം​തി​ട്ട: തോ​ട്ടം മേ​ഖ​ല​യി​ലെ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു​തോ​ട്ടം തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ (ഐ​എ​ൻ​ടി​യു​സി) സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് സ​മ​ർ​പ്പി​ച്ച നി​വേ​ദ​ന​ങ്ങ​ളി​ൽ ന​ട​പ​ടി ഉ​ണ്ടാ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് പ​ത്ത​നം​തി​ട്ട ജി​ല്ലാ ലേ​ബ​ർ ഓ​ഫീ​സ് പ​ടി​ക്ക​ൽ ധ​ർ​ണ ന​ട​ത്തി.

തോ​ട്ടം മേ​ഖ​ല​യി​ലെ അ​വ​കാ​ശ​ങ്ങ​ൾ​ക്കു​വേ​ണ്ടി​യു​ള്ള ജ​സ്റ്റീ​സ് കൃ​ഷ്ണ​ൻ നാ​യ​ർ അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് ന​ട​പ്പാ​ക്കു​ക, തൊ​ഴി​ലാ​ളി​ക​ളു​ടെ ശ​മ്പ​ളം വ​ർ​ധി​പ്പി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക, ഹൈ​ക്കോ​ട​തി വി​ധി അ​നു​സ​രി​ച്ച് ബോ​ണ​സ് പ​രി​ധി വ​ർ​ധി​പ്പി​ക്കു​ക​യും 2016 മു​ത​ലു​ള്ള കു​ടി​ശി​ക ന​ൽ​കാ​ൻ സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കു​ക,

തൊ​ഴി​ലാ​ളി​ക​ളു​ടെ മെ​ഡി​ക്ക​ൽ പ​ദ്ധ​തി, ഭ​വ​ന പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി പു​തി​യ ക്വാ​ർ​ട്ടേ​ഴ്‌​സ് എ​ന്നി​വ ന​ട​പ്പാ​ക്കു​ക, വ​ന്യ​മൃ​ഗ​ങ്ങ​ളി​ൽ നി​ന്നും തൊ​ഴി​ലാ​ളി​ക​ളെ സം​ര​ക്ഷി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു ധ​ർ​ണ സം​ഘ​ടി​പ്പി​ച്ച​ത്. ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ്യോ​തി​ഷ്‌​കു​മാ​ർ മ​ല​യാ​ല​പ്പു​ഴ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു.


ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഹ​രി​കു​മാ​ർ പൂ​ത​ങ്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​കെ. ഗോ​പി, തോ​ട്ടു​വാ മു​ര​ളി, വി.​കെ. വാ​സു​ദേ​വ​ൻ, ജി.​ശ്രീ​കു​മാ​ർ, പി.​കെ. ഇ​ക്ബാ​ൽ, ബി.​എ​ൻ. ജ​യ​കു​മാ​ർ, അ​ജി​ത്ത് മ​ണ്ണി​ൽ, ക​ലാ ബാ​ല​ൻ, എ​ൻ. സു​ന്ദ​ര​ൻ നാ​യ​ർ, രാ​ധാ​മ​ണി സോ​മ​രാ​ജ​ൻ, പി.​ടി. രാ​ജു, എ​സ്. ഷി​ബു, ജെ​യിം​സ് ളാ​ഹ, ജ​യ​രാ​ജ് ക​ല്ലേ​ലി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.