റി​ട്ട. പ്ര​ഫ​സ​റെ കാ​ർ ത​ട​ഞ്ഞ് ആ​ക്ര​മി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ
Thursday, September 26, 2024 2:44 AM IST
തി​രു​വ​ല്ല: യാ​ത്ര​യ്ക്കി​ടെ കാ​റി​നു സൈ​ഡ് ന​ൽ​കി​യി​ല്ലെ​ന്നാ​രോ​പി​ച്ച് റി​ട്ട. പ്ര​ഫ​സ​റു​ടെ കാ​ർ ത​ട​ഞ്ഞ​ശേ​ഷം, കൈ​വ​ള​കൊ​ണ്ട് ഇടിച്ച് മൂ​ക്കി​ന്‍റെ അ​സ്ഥി ത​ക​ർ​ത്തയാളെ പു​ളി​ക്കീ​ഴ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

മാ​വേ​ലി​ക്ക​ര ബ്ലോ​ക്ക് ഓ​ഫീ​സി​ന് സ​മീ​പം ക​ല്ലു​പ്പു​റ​ത്ത് കൊ​ട്ടാ​ര​ത്തി​ൽ വീ​ട്ടി​ൽ ആ​ന്‍റ​ണി ജോ​ർ​ജി​നാ​ണ് (62) ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്. ക​ട​പ്ര പു​ളി​ക്കീ​ഴ് പ​ള്ളി​ക്കു സ​മീ​പം വ​ള​ഞ്ഞ​വ​ട്ടം പെ​രു​മ്പു​ഞ്ച​യി​ൽ എ​ബി മാ​ത്യു​വാ​ണ് (41) പു​ളി​ക്കീ​ഴ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

പു​ളി​ക്കീ​ഴ് ബ്ലോ​ക്ക് ഓ​ഫീ​സി​നു സ​മീ​പം ക​ഴി​ഞ്ഞ 11ന് ​ഉ​ച്ച​യ്ക്ക് 12.45നാ​ണ് സം​ഭ​വം. മാ​വേ​ലി​ക്ക​ര ഭാ​ഗ​ത്തു​നി​ന്ന് തി​രു​വ​ല്ല​യി​ലേ​ക്കു കാ​ർ ഓ​ടി​ച്ചു​വ​രി​ക​യാ​യി​രു​ന്നു ആ​ന്‍റ​ണി ജോ​ർ​ജ്. മോ​ട്ടോ​ർ​സൈ​ക്കി​ളി​ൽ വ​ന്ന എ​ബി മാ​ത്യു ത​നി​ക്ക് ക​ട​ന്നു​പോ​കാ​ൻ സൈ​ഡ് ന​ൽ​കി​യി​ല്ല എ​ന്ന പേ​രി​ൽ കാ​ർ ത​ട​യു​ക​യും അ​സ​ഭ്യം വി​ളി​ച്ചു​കൊ​ണ്ടു കൈ​യി​ൽ ധ​രി​ച്ചി​രു​ന്ന വ​ള​കൊ​ണ്ട് മൂ​ക്കി​ലും തു​ട​ർ​ന്ന് വ​ല​തു ക​ണ്ണി​നു താ​ഴെ​യും ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ആ​ന്‍റ​ണി​യു​ടെ മൂ​ക്കി​ലെ അ​സ്ഥി​ക്ക് പൊ​ട്ട​ലും വ​ല​തു​ക​ണ്ണി​ന് താ​ഴെ​ മു​റി​വുമുണ്ടാ​യി.


മൊ​ഴി​പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് എ​സ്ഐ കു​രു​വി​ള സ​ക്ക​റി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. തു​ട​ക്ക​ത്തി​ൽ അ​ക്ര​മി​യെ സം​ബ​ന്ധി​ച്ചോ ഇ​യാ​ൾ സ​ഞ്ച​രി​ച്ച വാ​ഹ​ന​ത്തെ​പ്പ​റ്റി​യോ വ്യ​ക്ത​മാ​യ സൂ​ച​ന​ക​ൾ ല​ഭി​ച്ചി​രു​ന്നി​ല്ല. എ​സ്ഐ കെ. ​സു​രേ​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും മ​റ്റും പ​രി​ശോ​ധി​ച്ച് തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു.

ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ എ​ബി​യെ പി​ടി​കൂ​ടി. ആ​ക്ര​മി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച വ​ള പോ​ലീ​സ് പി​ടി​ച്ചെ​ടു​ക്കു​ക​യും, ബൈ​ക്ക് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ചെ​യ്തു. അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ എ​സ്ഐ കെ. ​സു​രേ​ന്ദ്ര​ൻ, എ​സ്ഐ കു​രു​വി​ള, എ​എ​സ്ഐ രാ​ജേ​ഷ് തു​ട​ങ്ങി​യ​വ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.