പ​ത്ത​നം​തി​ട്ട​യി​ല്‍ മ​റൈ​ന്‍ എ​ക്‌​സ്‌​പോ 28 മു​ത​ൽ
Thursday, September 26, 2024 2:44 AM IST
പ​ത്ത​നം​തി​ട്ട: ആ​ഴ​ക്ക​ട​ലി​ന്‍റെ അ​ദ്ഭു​ത​ങ്ങ​ള്‍ അ​നാ​വ​ര​ണം ചെ​യ്യു​ന്ന മ​റൈ​ന്‍ എ​ക്‌​സ്‌​പോ​യ്ക്കു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യി. 28 മു​ത​ല്‍ ഒ​ക്ടോ​ബ​ർ 27 വ​രെ ശ​ബ​രി​മ​ല ഇ​ട​ത്താ​വ​ള​ത്തി​ല്‍ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന 500 അ​ടി​യി​ല്‍ തീ​ര്‍​ത്ത ഗ്ലാ​സ് അ​ണ്ട​ര്‍ വാ​ട്ട​ര്‍ ട​ണ​ല്‍ അ​ക്വേ​റി​ക​യ​മാ​ണ് അ​ദ്ഭുതലോ​ക​ത്തേ​ക്കു​ള​ള വാ​തി​ല്‍ തു​റ​ക്കു​ന്ന​ത്.

സാ​ധാ​ര​ണ ദി​ന​ങ്ങ​ളി​ല്‍ ഉ​ച്ചക​ഴി​ഞ്ഞ് 2.30 മു​ത​ല്‍ രാ​ത്രി 9.30 വ​രെ​യാ​ണ് പ്ര​ദ​ര്‍​ശ​നം. ശ​നി​യും ഞാ​യ​റും രാ​വി​ലെ 11.30 ന് ​പ്ര​ദ​ര്‍​ശ​നം തു​ട​ങ്ങും. സ്‌​കൂ​ള്‍ കു​ട്ടി​ക​ള്‍​ക്ക് സൗ​ജ​ന്യ നി​ര​ക്കി​ല്‍ പ്ര​ദ​ര്‍​ശ​നം കാ​ണാ​മെ​ന്ന് തൊ​ടു​പു​ഴ ഓ​ഷ്യാ​നോ​സ് അ​ണ്ട​ര്‍ വാ​ട്ട​ര്‍ ട​ണ​ല്‍ എ​ക്‌​സ്‌​പോ എം​ഡി സ​നൂ​പ് രാ​ജു, ജാ​ക്‌​സ​ണ്‍ പീ​റ്റ​ര്‍, മാ​ര്‍​ക്ക​റ്റിം​ഗ് മാ​നേ​ജ​ര്‍ എം.​പി മു​നീ​ര്‍ എ​ന്നി​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.


ജി​ല്ല ആ​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യാ​ണ് ട​ണ​ല്‍ എ​ക്‌​സ്‌​പോ വ​രു​ന്ന​ത്. മ​ത്സ്യക​ന്യ​കക​ളും സ്‌​കൂ​ബ ഡൈ​വേ​ഴ്‌​സു​മാ​ണ് മു​ഖ്യ ആ​ക​ര്‍​ഷ​ണം. ഇ​തി​നു പു​റ​മേ 96 ഇ​നം അ​പൂ​ര്‍​വ മ​ത്സ്യ ഇ​ന​ങ്ങ​ളെ​യും കാ​ണാം. ആ​ര്‍​ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്‍റ​ലി​ജ​ന്‍​സ് കൊ​ണ്ടു​ള്ള റോ​ബട്ടു​ക​ളും ഉ​ണ്ടാ​കും. കൊ​മേ​ഴ്‌​സ്യ​ല്‍ സ്റ്റാ​ളു​ക​ള്‍, റൈ​ഡു​ക​ള്‍, ഫു​ഡ് കോ​ര്‍​ട്ട് എ​ന്നി​വ​യു​മു​ണ്ടാ​കും.