പോ​ക്സോ പ്ര​തി അ​റ​സ്റ്റി​ൽ
Friday, September 27, 2024 3:04 AM IST
മാ​ന്നാ​ർ:15 വ​യ​സുകാ​രി​യെ ക​ട​ന്നു​പി​ടി​ച്ച് പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ പ്ര​തി അ​റ​സ്റ്റി​ൽ. മാ​ന്നാ​ർ വി​ഷ​വ​ർ​ശേ​രി​ക്ക​ര ഇ​ട​യി​ലെ​ത്ത​റ വീ​ട്ടി​ൽ അ​ച്യു​ത​ൻ എ​ന്നു വി​ളി​ക്കു​ന്ന പൊ​ടി​യ​നെ(54) യാ​ണ് മാ​ന്നാ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ബ​ന്ധു​വീ​ട്ടി​ലേ​ക്കുപോ​യ പെ​ൺ​കു​ട്ടി​യെ വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചുക​യ​റ്റി​യ ശേ​ഷം പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യായി​രു​ന്നു. ജൂ​ണി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പെ​ൺ​കു​ട്ടി​ക്ക് മാ​ന​സി​ക ബു​ദ്ധി​മു​ട്ട് അ​നു​ഭ​വ​പ്പെ​ട്ട​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മാ​താ​പി​താ​ക്ക​ൾ ഡോ​ക്ട​റു​ടെ അ​ടു​ത്ത് കൗ​ൺ​സ​ലിം​ഗ് ന​ൽ​കി​യ​തി​നെതു​ട​ർ​ന്നാണ് ​കു​ട്ടി വി​വ​ര​ങ്ങ​ൾ പ​റ​ഞ്ഞ​ത്.


ഡോ​ക്ട​ർ പോ​ലീ​സി​ൽ വി​വ​രം അ​റി​യിച്ചു. മാ​ന്നാ​ർ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എ. ​അ​നീ​ഷ്, എ​സ് ഐ, ​ഗി​രീ​ഷ്, ഗ്രേ​ഡ് എ​സ്ഐ സു​ദീ​പ്, സി​പി​ഒ മാ​രാ​യ ഹ​രി​പ്ര​സാ​ദ്, നി​സാം എ​ന്നി​വ​ർ ചേ​ർന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.