ഓ​ട്ടോ​റി​ക്ഷ​യി​ൽ കാ​ട്ടു​പ​ന്നി ഇ​ടി​ച്ചുമറിഞ്ഞ് പ​രി​ക്കേ​റ്റ യാ​ത്ര​ക്കാ​രി മ​രി​ച്ചു
Friday, August 2, 2024 2:57 AM IST
കോ​ഴ​ഞ്ചേ​രി: കാ​ട്ടു​പ​ന്നി ഇ​ടി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം​വി​ട്ട് ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ലാ​യി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു. ആ​റ​ന്മു​ള മാ​ല​ക്ക​ര കൊ​ല്ലി​രി​ക്ക​ൽ വ​ട​ക്കേ​തി​ൽ പ​രേ​ത​നാ​യ ശ​ശി​യു​ടെ ഭാ​ര്യ കെ.​എ​ൻ. ഇ​ന്ദി​ര (58)യാ​ണ് മ​രി​ച്ച​ത്.

ചൊ​വ്വാ​ഴ്ച രാ​ത്രി പ​ത്തോ​ടെ അ​യ​ൽ​വാ​സി​യു​ടെ വീ​ട്ടി​ലെ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങി​നു പോ​യി തി​രി​കെ ഓ​ട്ടോ​റി​ക്ഷ​യി​ൽ വീ​ട്ടി​ലേ​ക്കു വ​രു​ന്പോ​ൾ ഇ​ട​യാ​റ​ന്മു​ള ക​ള​രി​ക്കോ​ട്ടാ​ണ് പ​ന്നി ഓ​ട്ടോ​റി​ക്ഷ​യി​ൽ ഇ​ടി​ച്ച​ത്.


നി​യ​ന്ത്ര​ണം​വി​ട്ടു മ​റി​ഞ്ഞ ഓ​ട്ടോ​റി​ക്ഷ​യ്ക്ക് അ​ടി​യി​ൽ​പ്പെ​ട്ട ഇ​ന്ദി​ര​യ്ക്കു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. ക​ല്ലി​ശേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ബു​ധ​നാ​ഴ്ച മ​രി​ച്ചു. ഓ​ട്ടോ​റി​ക്ഷ​യി​ലു​ണ്ടാ​യി​രു​ന്ന മ​റ്റു ര​ണ്ടു സ്ത്രീ​ക​ൾ​ക്കും ഓ​ട്ടോ ഡ്രൈ​വ​ർ​ക്കും അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റി​രു​ന്നു. മ​ക്ക​ൾ: ശ​ര​ത്, ശാ​രി.