പഞ്ചപാണ്ഡവ ക്ഷേത്രയാത്ര 100 ട്രിപ്പുകള്‍ പിന്നിട്ടു
1451866
Monday, September 9, 2024 5:43 AM IST
ആറന്മുള: കെഎസ്ആര്‍ടിസിയും പള്ളികളുടെ സേവാസംഘവും സംയുക്തമായി നടത്തുന്ന ബജറ്റ് ടൂറിസം പഞ്ചപാണ്ഡവ ക്ഷേത്ര യാത്ര നൂറു ട്രിപ്പുകള്‍ പിന്നിട്ടു. ഒക്ടോബര്‍ രണ്ടുവരെ നീണ്ടുനില്‍ക്കുന്ന ഈ സീസണില്‍ 150 ട്രിപ്പുകളിലായി 7000 യാത്രക്കാരെയാണ് ലക്ഷ്യമിടുന്നതെന്ന് കോ-ഓർഡിനേറ്റര്‍ സന്തോഷ് കുമാര്‍ അറിയിച്ചു.
ഒക്ടോബര്‍ രണ്ടിന് വള്ളസദ്യ സമാപിക്കും. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ഭക്തര്‍ക്ക് 50 സദ്യകള്‍ കൂടി ഈ കാലയളവില്‍ ബുക്ക് ചെയ്യുന്നതിന് അവസരമുണ്ടെന്ന് പള്ളിയോടം ഭാരവാഹികള്‍ അറിയിച്ചു.