എംഎല്‍എ പക്ഷപാതം കാട്ടുന്നുവെന്ന് കോണ്‍ഗ്രസ്
1451869
Monday, September 9, 2024 5:43 AM IST
അടൂര്‍: വികസന പ്രവര്‍ത്തനങ്ങളില്‍ എംഎല്‍എ പക്ഷപാതപരമായി ഇടപെടുന്നതായി കോണ്‍ഗ്രസ്. നഗരത്തിന് അനുവദിച്ച 80 ലക്ഷം രൂപയുടെ റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട ജോലികള്‍ സ്വന്തം പാര്‍ട്ടിക്കാരായ കൗണ്‍സിലര്‍മാരുടെ വാര്‍ഡുകളില്‍ മാത്രം നല്‍കുന്നതിന് എംഎല്‍എ ശ്രമിക്കുന്നതായിട്ടാണ് ആരോപണം.
നിലവില്‍ സഞ്ചാരയോഗ്യമായ റോഡുകളാണ് പ്രകൃതിക്ഷോഭ പുനരുദ്ധാരണത്തിനായി തെരഞ്ഞെടുക്കപ്പെടേണ്ടത്. അതു പരിഗണിക്കാതെ സ്വന്തം പാര്‍ട്ടിക്കാരായ ആറ് കൗണ്‍സിലര്‍ക്ക് നല്‍കുന്നതിനുള്ള തീരുമാനത്തിലാണ് എതിര്‍പ്പ്. നഗരസഭയില്‍ താറുമാറായ ഗതാഗതയോഗ്യമല്ലാത്ത നിരവധി റോഡുകള്‍ ഉണ്ടായിട്ടും അടൂര്‍ പട്ടണത്തില്‍ താമസിക്കുന്ന എംഎല്‍എ അതിനെയെല്ലാം അവഗണിച്ചത് അടൂരിലെ ജനങ്ങളോടുള്ള കടുത്ത അവഗണന ആണെന്നാണ് കോണ്‍ഗ്രസ് ആക്ഷേപം.
നഗരസഭാ കൗണ്‍സില്‍ ഒരു കാരണവശാലും ഇതിന് അനുവാദം നല്‍കരുതെന്ന് യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ഡി. ശശികുമാര്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഷിബു ചിറക്കരോട്ട് എന്നിവര്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസത്തെ നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ഇതു സംബന്ധിച്ച വിഷയം അജൻഡയില്‍ ഉള്‍പ്പെടുത്തിയിരുന്നുവെങ്കിലും സിപിഎം, കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് അനുമതി നല്‍കിയില്ല.