പന്തളം തെക്കേക്കര ഓണം ഫെസ്റ്റിന് ഇന്നു തിരിതെളിയും
1451871
Monday, September 9, 2024 5:43 AM IST
പന്തളം: പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തും കുടുംബശ്രീയും ചേര്‍ന്ന് നടത്തുന്ന "പന്തളം തെക്കേക്കര ഓണം ഫെസ്റ്റ്' ഇന്നു വൈകുന്നേരം നാലിന് കീരുകുഴിയില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും.
കുടുംബശ്രീ ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ എസ്. ആദില ദീപം തെളിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ് അധ്യക്ഷത വഹിക്കും. നാലുദിവസം കുടുംബശ്രീ ഉത്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും കലാപരിപാടികളും അരങ്ങേറും. 13ന് ഫെസ്റ്റ് സമാപിക്കും.
പന്തളം തെക്കേക്കര പഞ്ചായത്തിന്റെ തനത് ഉത്പന്നങ്ങളായ മാവര അരി, കേരഗ്രാമം വെളിച്ചെണ്ണ, കുഞ്ഞാറ്റ മഞ്ഞൾപ്പൊടി എന്നിവയും വിപണനമേളയില്‍ ലഭിക്കും. പഞ്ചായത്തിലെ 14 വാര്‍ഡുകള്‍ക്കും സ്റ്റാളുകള്‍ ഒരുക്കിയിട്ടുണ്ട്. വിവിധ വിഷയങ്ങളില്‍ സെമിനാറുകളും ഉണ്ടാകും.