കീക്കൊഴൂര്‍ - വയലത്തല പള്ളിയോടം ഇന്ന് നീരണിയും
1451874
Monday, September 9, 2024 6:16 AM IST
ആറന്മുള: നിര്‍മാണം പൂര്‍ത്തീകരിച്ച കീക്കൊഴൂര്‍ - വയലത്തല പള്ളിയോടം ഇന്ന് നീരണിയും. രാവിലെ 10.10നും 10.50നും മധ്യേ കീക്കൊഴൂര്‍ കടവില്‍ നടക്കുന്ന ചടങ്ങില്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള നീരണിയല്കര്മം നിര്‍വഹിക്കും.
41.25 കോല് നീളവും 60 അംഗുലം ഉടമയും 17 അടി അമരപ്പൊക്കവുമുള്ളതാണ് പുതിയ പള്ളിയോടം. ആറന്മുള പള്ളിയോടങ്ങളുടെ ഗണത്തില്‍ ബി ബാച്ചില്‍ ഉള്‍പ്പെടും. അയിരൂര്‍ സന്തോഷ് ആചാരിയാണ് പള്ളിയോട ശില്പി.
ഇന്നു രാവിലെ ഒമ്പതിന് സമ്മേളനം ആരംഭിക്കും. എന്‍എസ്എസ് റാന്നി താലൂക്ക് യൂണിയന് പ്രസിഡന്റ് വി.ആര്. രാധാകൃഷ്ണന് അധ്യക്ഷത വഹിക്കും. ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പോലീത്ത അനുഗ്രഹപ്രഭാഷണം നടത്തും. പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി. സാംബദേവന്‍ ദക്ഷിണ സമര്‍പ്പണം നടത്തും. ആന്റോ ആന്റണി എംപി, പ്രമോദ് നാരായണ്‍ എംഎല്‍എ എന്നിവര്‍ ശില്പിയെ ആദരിക്കും.