ഉത്രാടംനാള്‍ പമ്പ ജലമേള നിരോധിച്ച നടപടി അപലപനീയമെന്ന്
1451881
Monday, September 9, 2024 6:16 AM IST
പത്തനംതിട്ട: ചിലരുടെ സ്വാര്‍ഥതാത്പര്യങ്ങളുടെ പേരില്‍ പരമ്പരാഗതമായി നടന്നുവന്ന ഉത്രാടം തിരുനാള്‍ പമ്പ ജലമേള നിരോധിച്ച നടപടിയെ പമ്പ ബോട്ട് റേസ് സംഘാടകസമിതി അപലപിച്ചു.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെയും ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെയും സാമ്പത്തിക സഹായത്തോടെ നടന്നുവരുന്ന ജലമേള നടത്തുന്നതിനുള്ള അവകാശം പമ്പ ബോട്ട് റേസ് ക്ലബ്ബിനുള്ളതായിരുന്നു. ഇതു സംബന്ധിച്ച കോടതി ഉത്തരവുകളും നിലവിലുള്ളതാണ്. വിഘടിത വിഭാഗത്തിന്റെ താത്പര്യങ്ങള്‍ക്ക് കീഴ്പ്പെട്ടാണ് ജില്ലാ ഭരണകൂടം നിരോധ ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ബോട്ട് ക്ലബ് വര്‍ക്കിംഗ് പ്രസിഡന്റ് വിക്ടര്‍ ടി. തോമസും സെക്രട്ടറി പുന്നൂസ് ജോസഫും പറഞ്ഞു.