ബ്രൗ​ൺ ഷു​ഗ​റു​മാ​യി ആ​സാം സ്വ​ദേ​ശി പോ​ലീ​സ് പി​ടി​യി​ൽ
Friday, August 2, 2024 2:57 AM IST
അ​ടൂ​ർ: ബ്രൗ​ൺ ഷു‌​ഗ​റു​മാ​യി ആസാം സ്വ​ദേ​ശി​യെ അ​ടൂ​ർ പോ​ലീ​സ് പി​ടി​കൂ​ടി. ഫ​ക്രു​ദീൻ അ​ലി(30)​യെ​യാ​ണ് ജി​ല്ലാ ഡാ​ൻ​സാ​ഫ് സം​ഘ​വും അ​ടൂ​ർ പോ​ലീ​സും ചേ​ർ​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്.11 ഗ്രാം ​ബ്രൗ​ൺ​ഷു​ഗ​ർ ഇ​യാ​ളി​ൽ​നി​ന്ന് പി​ടി​ച്ചെ​ടു​ത്തു.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി വി. ​അ​ജി​ത്തി​നു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​രം കൈ​മാ​റി​യ​തി​നെ​ത്തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ സം​യു​ക്ത നീ​ക്ക​ത്തി​ൽ വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ 12.30ന് ​പ​ഴ​കു​ളം ഭ​വ​ദാ​സ​ൻ​മു​ക്കി​നു സ​മീ​പ​ത്തു​നി​ന്നു​മാ​ണ് യു​വാ​വി​നെ പി​ടി​കൂ​ടി​ത്. അ​വി​ടെ ഇ​യാ​ൾ ഇ​ത​ര​സം​സ്ഥാ​ന​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കൊ​പ്പം വാ​ട​ക​യ്ക്കു താ​മ​സി​ച്ചു​വ​രി​ക​യാ​ണ്.

ക​ഴി​ഞ്ഞ​വ​ർ​ഷം ഒ​ക്ടോ​ബ​റി​ൽ 3.60 ഗ്രാം ​ബ്രൗ​ൺ ഷു​ഗ​റു​മാ​യി ഫ​ക്രു​ദീനെയും കൂ​ടെ താ​മ​സി​ച്ചു​വ​ന്ന ഫ​രീ​ദ ഘ​ട്ടു​ൻ എ​ന്ന സ്ത്രീ​യെ​യും അ​ടൂ​ർ വ​ട​ക്ക​ട​ത്തു​കാ​വി​ലു​ള്ള വാ​ട​ക വീ​ട്ടി​ൽ​നി​ന്നും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി തു​ട​ർ​ന്നും ല​ഹ​രി​മ​രു​ന്ന് വ്യാ​പാ​ര​ത്തി​ൽ ഏ​ർ​പ്പെ​ട്ടു​വ​രി​ക​യാ​യി​രു​ന്നു ഇ​യാ​ളെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.


അ​ടൂ​ർ ഡി​വൈ​എ​സ്പി നി​യാ​സി​ന്‍റെ​യും ഡാ​ൻ​സാ​ഫ് നോ​ഡ​ൽ ഓ​ഫീ​സ​ർ ജി​ല്ലാ ന​ർ​കോ​ട്ടി​ക് സെ​ൽ ഡി​വൈ​എ​സ്പി ജെ. ​ഉ​മേ​ഷ്‌ കു​മാ​റി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ അ​ടൂ​ർ പോ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ ശ്യാം ​മു​ര​ളി, എ​സ്ഐ കെ.​എ​സ്. ധ​ന്യ, എ​സ്‌​സി​പി​ഒ സു​നി​ൽ, സി​പി​ഒ​മാ​രാ​യ രാ​ഹു​ൽ, ശ്യാം ​എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​റ​സ്റ്റ്. ല​ഹ​രി​മ​രു​ന്ന് കൈ​മാ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ൽ പ​രി​ശോ​ധ​ന പോ​ലീ​സ് ശ​ക്ത​മാ​യി ന​ട​ത്തി​വ​രി​ക​യാ​ണ്.