ലോ​ക മു​ല​യൂ​ട്ട​ല്‍ വാ​രാ​ച​ര​ണം ഏ​ഴു​വ​രെ
Friday, August 2, 2024 2:57 AM IST
പ​ത്ത​നം​തി​ട്ട: ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ്, ആ​രോ​ഗ്യ കേ​ര​ളം പ​ത്ത​നം​തി​ട്ട എ​ന്നി​വ​ര്‍ സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ലോ​ക മു​ല​യൂ​ട്ട​ല്‍ വാ​രാ​ച​ര​ണം ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം തി​രു​വ​ല്ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ന​ട​ന്നു.

ജി​ല്ലാ ക​ള​ക്ട​ര്‍ എ​സ്. പ്രേം​കൃ​ഷ്ണ​ന്‍ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​എം​ഒ ഡോ.​എ​ല്‍. അ​നി​ത​കു​മാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​രോ​ഗ്യ കേ​ര​ളം പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ. ​എ​സ്. ശ്രീ​കു​മാ​ര്‍ വാ​രാ​ച​ര​ണ സ​ന്ദേ​ശം ന​ല്‍​കി.

ജി​ല്ലാ ആ​ർ​സി​എ​ച്ച് ഓ​ഫീ​സ​ർ ഡോ. ​കെ.​കെ. ശ്യാം​കു​മാ​ര്‍, ജൂ​ണി​യ​ർ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​എ​സ്. സേ​തു​ല​ക്ഷ്മി, ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.​ബി​ജു​നെ​ല്‍​സ​ണ്‍, ഡോ.​റെ​നി ജി ​വ​ര്‍​ഗീ​സ്, ഡോ.​ബി​ബി​ന്‍​സാ​ജ​ന്‍, ആ​ര്‍. ദീ​പ, ഷീ​ജി​ത്ത് ബീ​വി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.


വാ​രാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ള്‍, ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ക്വി​സ്, ഹൈ​സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പെ​യി​ന്റിം​ഗ് മ​ത്സ​രം എ​ന്നി​വ​യും സം​ഘ​ടി​പ്പി​ക്കും.