ബിറ്റുമിൻ പ്ലാന്‍റിനെതിരേ മാർച്ച് നടത്തി
Friday, August 2, 2024 2:57 AM IST
പ​ത്ത​നം​തി​ട്ട: കോ​യി​പ്രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഇ​ട​പെ​ട്ട് അ​ട​ച്ചു​പൂ​ട്ടി​യ ക​ട​പ്ര​യി​ലെ ബി​റ്റു​മി​ൻ പ്ലാ​ന്‍റി​ന് അ​നു​കൂ​ല​മാ​യി കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കി​യ മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡി​ന്‍റെ നി​ല​പാ​ടി​നെ​തി​രേ ജി​ല്ലാ ഓ​ഫീ​സി​ലേ​ക്ക് സ​മ​ര​സ​മി​തി മാ​ർ​ച്ച് ന​ട​ത്തി.

കെ ​റെ​യി​ൽ സി​ൽ​വ​ർ ലൈ​ൻ വി​രു​ദ്ധ ജ​ന​കീ സ​മി​തി സം​സ്ഥാ ജ​ന​റ​ൽ ക​ൺ​വീ​ന​ർ എ​സ്.​രാ​ജീ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​ര​ക വി​ഷം വ​മി​പ്പി​ക്കു​ന്ന പ്ലാ​ന്‍റി​ന് അ​നു​മ​തി ന​ൽ​കു​ന്ന നി​ല​പാ​ടാ​ണ് മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് ഇ​ക്കാ​ല​മ​ത്ര​യും സ്വീ​ക​രി​ച്ച​തെ​ന്ന് സ​മ​ര​സ​മി​തി കു​റ്റ​പ്പെ​ടു​ത്തി.

കോ​യി​പ്രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ജൂ​ലൈ മൂ​ന്നി​ന് ന​ൽ​കി​യ സ്റ്റോ​പ്പ് മെ​മ്മോ പ്ര​കാ​രം അ​ട​ച്ചി​ട്ടി​രു​ന്ന പ്ലാ​ന്‍റിലാ​ണ് 20ന് ​ബോ​ർ​ഡ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്തി​യ​താ​യി പ​റ​യു​ന്ന​ത്. ബി​റ്റു​മി​ൻ പ്ലാ​ന്‍റ് മ​ലി​നീ​ക​ര​ണ വി​രു​ദ്ധ ജ​ന​കീ​യ സ​മ​ര​സ​മി​തി ചെ​യ​ർ​മാ​ൻ ബി​ജു കു​ഴി​യു​ഴ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ കെ.​എം. തോ​മ​സ്, അ​ഖി​ലേ​ന്ത്യ മ​ഹി​ളാ സാം​സ്കാ​രി​ക സം​ഘ​ട​ന ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ്.​രാ​ധാ​മ​ണി, ജ​ന​കീ​യ പ്ര​തി​രോ​ധ​സ​മി​തി ജി​ല്ല സെ​ക്ര​ട്ട​റി അ​നി​ൽ​കു​മാ​ർ, എ​സ്‌​യു​സി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി ബി​നു ബേ​ബി , സ​മ​ര​സ​മി​തി ജോ​യി​ൻ സെ​ക്ര​ട്ട​റി ജെ​സി സ​ജ​ൻ, റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി സി.​ടി. തോ​മ​സ്, ശ​ര​ണ്യാ​രാ​ജ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

കോ​യി​പ്രം പ​ഞ്ചാ​യ​ത്തി​ലെ ക​ട​പ്ര​യി​ൽ അ​തി​രൂ​ക്ഷ​മാ​യ മ​ലി​നീ​ക​ര​ണം സൃ​ഷ്ടി​ച്ചു​കൊ​ണ്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന ബി​റ്റു​മി​ൻ പ്ലാ​ൻ​റ് അ​ട​ച്ചു​പൂ​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി ജ​ന​കീ​യ സ​മ​ര​സ​മി​തി പ്ര​ക്ഷോ​ഭ​ത്തി​ലാ​ണ്.