വ​ലി​യ​പ​താ​ലി​ൽ ഡി​ജി​റ്റ​ൽ റീസ​ർ​വേ​ക്കു തു​ട​ക്കം
Friday, August 2, 2024 2:57 AM IST
റാ​ന്നി: വ​ലി​യ​പ​താ​ൽ പ്ര​ദേ​ശ​ത്തെ ഡി​ജി​റ്റ​ൽ റീ​സ​ർ​വേ ന​ട​പ​ടി​ക​ൾ പ്ര​മോ​ദ് നാ​രാ​യ​ൺ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ചേ​ത്ത​യ്ക്ക​ൽ വി​ല്ലേ​ജി​ൽ സ​ർ​വേ ന​മ്പ​ർ 781, 799 എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി കി​ട​ക്കു​ന്ന 220 കൈ​വ​ശ ക​ർ​ഷ​ക​ർ​ക്ക് പ​ട്ട​യം ന​ൽ​കു​ന്ന​തി​ന് മു​ന്നോ​ടി​യാ​ണ് സ​ർ​വേ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​ത്.

ഇ​തു സം​ബ​ന്ധി​ച്ച് എം​എ​ൽ​എ നാ​ലു ത​വ​ണ നി​യ​മ​സ​ഭ​യി​ൽ സ​ബ്മി​ഷ​ൻ ഉ​ന്ന​യി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് റ​വ​ന്യു മ​ന്ത്രി കെ. ​രാ​ജ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ല ത​വ​ണ യോ​ഗം ചേ​ർ​ന്നാ​ണ് പെ​രു​മ്പെ​ട്ടി, വെ​ച്ചൂ​ച്ചി​റ എ​ക്സ് സ​ർ​വീ​സ്മെ​ൻ കോ​ള​നി, വ​ലി​യ​പ​താ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലെ പ​ട്ട​യ​ന​ട​പ​ടി​ക​ൾ ദ്രു​ത​ഗ​തി​യി​ലാ​ക്കു​ന്ന​തി​നാ​യി ഡി​ജി​റ്റ​ൽ സ​ർ​വേ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്.

റ​വ​ന്യൂ വ​കു​പ്പ് ജോ​യി​ന്‍റ് ക​മ്മീ​ഷ​ണ​ർ ഗീ​ത​യു​ടെ ചു​മ​ത​ല​യി​ൽ പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ച്ചാ​ണ് പ​ട്ട​യ വി​ത​ര​ണ ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കി​യി​രി​ക്കു​ന്ന​ത്.

1968ൽ ​പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ക്കാ​രാ​യ ഹി​ന്ദു മ​ല​വേ​ട വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട 38 പേ​ർ​ക്കു ര​ണ്ട് ഏ​ക്ക​ർ വീ​തം 76 ഏ​ക്ക​ർ അ​നു​വ​ദി​ച്ച പ്ര​ദേ​ശ​മാ​ണ് വ​ലി​യ​പ​താ​ൽ കോ​ള​നി. പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ക്കാ​രും ഇ​ത​ര വി​ഭാ​ഗ​ക്കാ​രു​മാ​ണ് ഇ​പ്പോ​ൾ വ​ലി​യ​പ​താ​ൽ പ്ര​ദേ​ശ​ത്തു താ​മ​സി​ച്ചു വ​രു​ന്ന​ത്.

സ​ർ​വേ വ​കു​പ്പ് ഹെ​ഡ് സ​ർ​വേ​യ​ർ അ​ബ്ദു​ൽ ന​ഹ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ടീ​മാ​ണ് സ​ർ​വേ ന​ട​ത്തു​ന്ന​ത്. താ​ലൂ​ക്ക് സ​ർ​വേ​യ​ർ മ​നോ​ജ്മോ​ൻ, വി​ല്ലേ​ജ് ഓ​ഫീ​സ​ർ പി.​ആ​ർ. രാ​ജേ​ഷ് എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ട്.