കാ​റിലിടി​ച്ചു നി​യ​ന്ത്ര​ണം​വി​ട്ട ത​ടി​ലോ​റി മ​റി​ഞ്ഞു
Friday, August 2, 2024 2:57 AM IST
കോ​ന്നി: നി​യ​ന്ത്ര​ണം വി​ട്ട ത​ടി ലോ​റി കോ​ന്നി ടൗ​ൺ ഭാ​ഗ​ത്ത് മ​റി​ഞ്ഞു. ബു​ധ​നാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ​യാ​ണ് പി​എം റോ​ഡി​ൽ പു​ന​ലൂ​ർ ഭാ​ഗ​ത്തുനി​ന്നും വ​ന്ന ലോ​റി മ​റി​ഞ്ഞ​ത്. സെ​ൻ​ട്ര​ൽ ടൗ​ണി​ലേ​ക്ക് ത​ണ്ണി​ത്തോ​ട് റോ​ഡി​ൽനി​ന്നും വ​ന്ന കാ​റി​ൽ ഇ​ടി​ക്കാ​തി​രി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ​യാ​ണ് ലോ​റി​യു​ടെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട​തെ​ന്ന് പ​റ​യു​ന്നു.

പു​ങ്കാ​വ് സ്വ​ദേ​ശി​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ പ്ര​ധാ​ന പാ​ത​യി​ലേ​ക്കു ക​ട​ക്കു​ന്ന​തി​നി​ടെ പ്ര​ധാ​ന റോ​ഡി​ലൂ​ടെ ത​ടി ക​യ​റ്റി​വ​ന്ന ലോ​റി കാ​റി​ൽ ഇ​ടി​ച്ചാ​ണ് മ​റ​ിഞ്ഞ​ത്.


കാ​റി​ന്‍റെ മു​ൻ​വ​ശം ത​ക​ർ​ന്നെ​ങ്കി​ലും യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കി​ല്ല. മ​റി​ഞ്ഞ ലോ​റി​ക്കു​ള്ളി​ൽ കു​ട​ങ്ങി​യ ഡ്രൈ​വ​റെ മു​ൻ​വ​ശ​ത്തെ ചി​ല്ല് പൊ​ട്ടി​ച്ചാ​ണ് പു​റ​ത്തി​റ​ക്കി​യ​ത്.| ഇ​ദ്ദേ​ഹ​ത്തി​നും കാ​ര്യ​മാ​യ പ​രി​ക്കി​ല്ല.

പി​ന്നീ​ട് ക്രെ​യി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഉ​യ​ർ​ത്തി ലോ​റി ഇ​വി​ടെ​നി​ന്നും മാ​റ്റു​ക​യാ​യി​രു​ന്നു.​റോ​ഡി​ൽ ചി​ത​റി വീ​ണ ത​ടി​ക​ൾ മ​റ്റു വാ​ഹ​ന​ങ്ങ​ൾ എ​ത്തി​ച്ചാ​ണ് മാ​റ്റി​യ​ത്. അ​പ​ക​ടം പ​ക​ൽ സ​മ​യ​ത്ത് അ​ല്ലാ​തി​രു​ന്ന​ത് വ​ലി​യ ദു​ര​ന്തം ഒ​ഴി​വാ​ക്കു​ന്ന​തി​ന് സ​ഹാ​യ​ക​മാ​യി.