ഡ്രൈ​വ​ർ​മാ​രു​ടെ മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗം കൂ​ടു​ന്നു; ന​ട​പ​ടി വേ​ണ​മെ​ന്നാ​വ​ശ്യം
Friday, August 2, 2024 2:57 AM IST
കോ​ന്നി: പൊ​തു​നി​ര​ത്തി​ലൂ​ടെ യാ​ത്രാ​വാ​ഹ​ന​ങ്ങ​ള​ട​ക്കം ഓ​ടി​ക്കു​ന്ന​തി​നി​ടെ മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗം കൂ​ടി​വ​രു​ന്ന​തി​നെ​തി​രേ പ​രാ​തി. കാ​മ​റ​ക​ളി​ൽ കു​ടു​ങ്ങി​യോ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​രി​ശോ​ധ​ന​യി​ലോ ഇ​ക്കാ​ര്യം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ ന​ട​പ​ടി ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്നും പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യ ബ​ഷീ​ർ കോ​ന്നി മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​നു ന​ൽ​കി​യ പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

പു​ന​ലൂ​ർ-​മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന പാ​ത വി​ക​സ​ന​ത്തി​നു​ശേ​ഷം വാ​ഹ​ന​ങ്ങ​ൾ അ​മി​ത​വേ​ഗ​ത്തി​ലാ​ണ് കോ​ന്നി ടൗ​ൺ ഭാ​ഗ​ത്തു​കൂ​ടി പോ​കു​ന്ന​ത്. ഇ​തി​നി​ടെ​യി​ലെ അ​ശ്ര​ദ്ധ​യോ​ടെ​യു​ള്ള ഡ്രൈ​വിം​ഗ് കാ​ര​ണം അ​പ​ക​ട​ങ്ങ​ൾ നി​ത്യ​സം​ഭ​വ​മാ​കു​ക​യാ​ണ്.


ഉ​ത്​പ​ന്ന​ങ്ങ​ൾ ക​യ​റ്റി അ​മി​ത വേ​ഗ​ത്തി​ൽ പാ​യു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ ഡ്രൈ​വ​മാ​ർ പോ​ലും ഇ​ത്ത​ര​ത്തി​ൽ അ​ശ്ര​ദ്ധ​മാ​യി മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. ഇ​രു​ച​ക്ര​വാ​ഹ​നം ഓ​ടി​ക്കു​ന്ന​വ​ർ ഹെ​ൽ​മെ​റ്റി​നു​ള്ളി​ൽവ​ച്ചാ​ണ് മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ക്കു​ന്ന​ത്.​

നാ​ലു റോ​ഡു​ക​ൾ സം​ഗ​മി​ക്കു​ന്ന സെ​ൻ​ട്ര​ൽ ജം​ഗ്ഷ​നി​ലും മൊ​ബൈ​ൽ ഉ​പ​യോ​ഗി​ച്ചു കൊ​ണ്ടാ​ണ് വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ചു കൊ​ണ്ടു പോ​കു​ന്ന​തെ​ന്ന് ബ​ഷീ​ർ പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.